പാർലമെന്റിലേക്ക് നടത്തിയ സമരത്തിൽ പങ്കെടുത്തു; വിഡി സതീശൻ മാപ്പ് പറയണമെന്ന് എഎം ആരിഫ്
ദില്ലി; പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭ ചർച്ചക്കിടെ തന്നെപ്പറ്റി വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് എ എം ആരിഫ് എംപി. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിപക്ഷപാർട്ടി എം പി മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടിയുള്ള പ്രതിഷേധത്തിൽ താൻ പങ്കാളിയായില്ലെന്നാണ് സതീശൻ പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്നും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എംപിയുടെ വാക്കുകളിലേക്ക്

പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചർച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം. കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷപാർട്ടി എം.പി.മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ ഞാൻ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശൻ നിയമസഭയിൽ എന്റെ അസാന്നിധ്യത്തിൽ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
ഞാൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധ്Iർ രഞ്ജൻ ചൗധരിയുമായി സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പടെ തെളിവായുള്ളപ്പോൾ ഇത്തരമൊരു പരാമർശം നടത്തിയത് എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശൻ കരുതുന്നതുകൊണ്ടാകാം.
സതീശന്റെ ദേശീയ നേതാവും കേരളത്തിൽ നിന്നുള്ള എം.പി.യായിട്ടുകൂടി സഭയിൽ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുൽ ഗാന്ധി,
ഈ സഭാകാലയളവിൽ എപ്പോഴെങ്കിലും പെട്രോളിയം വിലവർദ്ധനവിനെപ്പറ്റി സംസാരിക്കാൻ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സതീശൻ തയ്യാറാകണം.
പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർ ശ്രീ എം.ബി.രാജേഷിന് കത്ത് നൽകി












Click it and Unblock the Notifications