Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തിലെ പ്രതിഷേധം; കെഎസ് ശബരീനാഥന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന കേസ് ചുമത്തി അറസ്റ്റ് ചെയ്ത കെ എസ് ശബരനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ks

ഉപാധികളോടെയാണ് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യണം, മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കണം, 50000 രൂപ കെട്ടിവെക്കണം എന്നിങ്ങനെയാണ് ജാമ്യ ഉപാധികള്‍.

വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു എന്ന കേസില്‍ ഇന്ന് രാവിലെയാണ് മുന്‍ എം എല്‍ എ കൂടിയായ കെ എസ് ശബരീനാഥനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന്റെ 'മാസ്റ്റര്‍ ബ്രെയിന്‍' കെ എസ് ശബരീനാഥന്‍ ആണെന്നും ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

നേരത്തെ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തായിരുന്നു. ഇതില്‍ കെ എസ് ശബരീനാഥന്റെ പേരും ഉണ്ടായിരുന്നു.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. പലയിടത്തും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്ന സംഭവവും ഉണ്ടായി. കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാനാണ് പൊലീസ് ഇന്ന് വിളിപ്പിച്ചത്.

എന്നാല്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരാകുന്നതിന് പിന്നാലെ കോടതിയില്‍ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

നേരത്തെ കേസില്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു എന്ന കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയ ശബരിനാഥന്‍ നാലാം പ്രതിയാണ്. അതേസമയം ശബരിനാഥന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+