മുഖ്യമന്ത്രിയുടെ രാജി തേടി പ്രതിഷേധം; ലാത്തിവീശി പോലീസ്, ഫിറോസും രാഹുൽ മാങ്കൂട്ടത്തിലും അറസ്‌റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ തലസ്ഥാന നഗരിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. ആദ്യം ഇവിടെ ഉന്തുംതള്ളും ഉണ്ടാവുകയായിരുന്നു. പ്രവർത്തകരെ തടയാൻ പോലീസ് ഇതിന് പിന്നാലെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.
ഇതിനിടെ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും അറസ്‌റ്റിലായി. ജലപീരങ്കി മുൻപിലും വഴങ്ങാതെ പ്രവർത്തകർ പ്രതിഷേധം തുടർന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. ഇതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിപക്ഷത്തെ യുവജന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകിയത്.

സമീപകാലത്ത് ഉണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ യുവജന സംഘടനകൾ സംയുക്തമായി മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമർശവും പോലീസിലെ ക്രിമിനൽവൽക്കരണവും ഒക്കെ ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച്. വനിതകൾ ഉൾപ്പെടെ മാർച്ചിൽ പങ്കെടുത്തിരുന്നു.
അതേസമയം, സഭയിലും പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാൽ എഡിജിപി-ആർഎസ്എസ് ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്റെ ചർച്ചയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുക്കാതിരുന്നത്.
സഭയ്ക്ക് അകത്തും പുറത്തും കൂടുതൽ ശക്തമായ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നും സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. ഇന്നലെ നാല് പ്രതിപക്ഷ എംഎൽഎമാർക്ക് സ്‌പീക്കർ താക്കീത് നൽകിയിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. എന്നാൽ ഇത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു.
മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്ക് എതിരേയായിരുന്നു നടപടി എടുത്തത്. ഇതിന് പുറമേ യാതൊരു ചർച്ചകളും കൂടാതെ സഭ നിർത്തിവച്ചതും പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കി. ഇതിന് പുറമേയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറലും കൂടി വന്നത്.
അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചർച്ച നടന്നപ്പോഴും വിമർശനത്തിന് കുറവുണ്ടായിരുന്നില്ല. എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനായാണ് ആർഎസ്എസ് നേതാക്കളെ കണ്ടെതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് കൊണ്ടായിരുന്നു പ്രതിപക്ഷ വിമർശനം എന്നതും ശ്രദ്ധേയമായ കാര്യമാണ്.
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications