Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിപക്ഷം മിണ്ടുന്നില്ല; ജനങ്ങള്‍ ദുരിതത്തില്‍

കൊച്ചി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില അടിക്കടി വര്‍ധിച്ചിട്ടും പ്രതിപക്ഷ കക്ഷികള്‍ മിണ്ടുന്നില്ല. ഇതോടെ ദുരിതത്തിലായത് സാധാരണക്കാരായ ജനങ്ങള്‍. നേരത്തെ ഒന്നോ രണ്ടോ രൂപ വില വര്‍ധിക്കുമ്പോഴും രാജ്യത്ത് ശക്തമായ പ്രതിഷേധ പരിപാടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പേരിനുപോലും പ്രതികരണം ഇല്ലാത്ത അവസ്ഥയാണ്.

സെല്‍ഫി എടുക്കുന്നതിനിടയില്‍ അമ്മയും മകനും പുഴയില്‍ വീണു
പെട്രോള്‍ ലിറ്ററിന് വില 75 രൂപയും ഡീസലിന് 67 രൂപയും കടന്നിട്ടും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനോ ഇടതുപക്ഷം ഉള്‍പ്പെടുന്ന മറ്റു കക്ഷികള്‍ക്കോ കുലുക്കമില്ല. ഹര്‍ത്താലും മറ്റു പ്രതിഷേധ പരിപാടികളുമായി സര്‍ക്കാരിനെ സമ്മര്‍ദ്ദിലാഴ്ത്താനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന് കഴിയാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

petrol

ഒറ്റയടിക്ക് വില വര്‍ധിപ്പിക്കാതെ ദിവസും വിലയില്‍ ഏറ്റക്കുറിച്ചില്‍ വരുത്തിയാണ് കേന്ദ്രം പ്രതിഷേധങ്ങളെ തന്ത്രപൂര്‍വം തടയിടുന്നത്. എന്നാല്‍, ഇത് തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ലെന്നത് ശ്രദ്ധേയമാണ്.

സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെങ്കിലും കേരളം ഇക്കാര്യത്തില്‍ പുറതിരിഞ്ഞു നില്‍ക്കുകയാണ്. സാമ്പത്തിക പരാധീനതയുള്ള കേരളം കോടികളുടെ നികുതി വേണ്ടെന്നു വയ്ക്കില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. കോണ്‍ഗ്രസ് ആകട്ടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള അവസരം ഉപയോഗിക്കുന്നുമില്ല. പ്രതിപക്ഷം മിണ്ടാതിരിക്കുകയും കേന്ദ്രം അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുകയും ചെയ്യുന്നത് വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാരെയാണ് കാര്യമായി ബാധിക്കുക. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം സംഘടിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+