കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാര്‍ അറിയുന്നുണ്ടോ ഈ ജാതി അധിക്ഷേപം; 'ഊരാളി'കളെ തഴഞ്ഞു, പിഎസ്‌സി ചെയ്യുന്നത് ക്രൂരത!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഊരാളി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗമിക്കുന്നു. ആദിവാസി ഗോത്ര വിഭാഗമായ ഊരാളി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ പിഎസ്സി അവഗണിക്കുന്നെന്ന് പരാതി.

സിവില്‍ പോലീസ് ഓഫിസര്‍ തസ്തികയിലേക്കുള്ള മുന്‍ഗണനാ പട്ടികയില്‍നിന്നും സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയിലേക്കുള്ള യോഗ്യത പട്ടികയില്‍ നിന്നുമാണ് ഊരാളി വിഭാഗക്കാരെ ഒഴിവാക്കിയിരിക്കുന്നത്. സിവില്‍ എക്‌സൈസ് ഓഫിസറുടെ തസ്തികയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമെ അപേക്ഷിക്കാനാകൂ.

 പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍

പട്ടിക വര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍

വയനാട്, നിലമ്പൂര്‍, അട്ടപ്പാടി മേഖലകളിലെ വനഗ്രാമങ്ങളിലും വനാതിര്‍ത്തികളിലും താമസിക്കുന്ന പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

 അപേക്ഷിക്കാന്‍ അര്‍ഹര്‍

അപേക്ഷിക്കാന്‍ അര്‍ഹര്‍

സിവില്‍ എക്‌സൈസ് ഓഫിസറുടെ തസ്തികയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

 ഊരാളിയെ തഴഞ്ഞു

ഊരാളിയെ തഴഞ്ഞു

അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുകയും പിന്നാക്ക വിഭാഗക്കാരായ ഊരാളി വിഭാഗത്തെ പിഎസ്‌സി തഴയുകയും ചെയ്തു.

 വനം വകുപ്പ് ഓഫീസ്

വനം വകുപ്പ് ഓഫീസ്

താമസസ്ഥലം വ്യക്തമാക്കുന്ന സാക്ഷ്യപത്രംകൂടി വനംവകുപ്പില്‍നിന്ന് അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം. പക്ഷേ സിവില്‍ ഓഫീസര്‍ നിയമനത്തിലെ വിജ്ഞാപനത്തില്‍ ഊരാളി വിഭാഗത്തെ ഒഴിവാക്കിയതിനാല്‍ സാക്ഷ്യപത്രം നല്‍കാനാകില്ല. ഇതറിയാതെ നിരവധി ഉദ്യോഗസ്ഥര്‍ വനം വകുപ്പ് ഓഫീസുകളില്‍ എത്തുകയാണ്.

 പിഎസ്‌സിയില്‍ നിന്ന് അനുകൂല തീരുമാനം

പിഎസ്‌സിയില്‍ നിന്ന് അനുകൂല തീരുമാനം

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരം ഈമാസം മൂപ്പത്തിയൊന്നിന് അവസാനിക്കും. ഇതിനു മുന്നേ പിഎസ്‌സിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ബാലകൃഷ്ണ പിള്ളയെ വിടില്ല; വാളകം കേസ് അങ്ങിനെ അവസാനിക്കരുത്, ഭാര്യ കോടതിയില്‍!കൂടുതല്‍ വായിക്കാം

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?കൂടുതല്‍ വായിക്കാം

English summary
PSC ignoring tribal minority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X