നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സഹകരണ രംഗത്ത് പലിശ രഹിത ഇസ്ലാമിക ബാങ്കിന് കണ്ണൂരില്‍ തുടക്കമാകുന്നു. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇസ്ലാമിക ബാങ്ക് വരുന്നത്. ഇത്തരത്തില്‍ ഇസ്ലാമിക ബാങ്കിന് രാജ്യത്ത് ഇതുവരെ അനുമതി ലഭിച്ചിരുന്നില്ല. സിപിഎം പിന്തുണയോടെയാണ് സഹകരണ ഇസ്ലാമിക ബാങ്കിന് തുടക്കമാകുന്നത്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 നേതൃത്വം നല്‍കുന്നത്...

നേതൃത്വം നല്‍കുന്നത്...

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം ഷാജര്‍ കോഓഡിനേറ്ററും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുന്‍ ഡിസിസി സെക്രട്ടറി ഒവി ജാഫര്‍ ചെയര്‍മാനുമായ ന്യൂനപക്ഷ സാംസ്‌കാരിക കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഇസ്ലാമിക ബാങ്കിന് തുടക്കമിടുന്നത്.

 സിപിഎമ്മിന്റെ പിന്തുണ...

സിപിഎമ്മിന്റെ പിന്തുണ...

കണ്ണൂര്‍ ജില്ലയിലെ 21 ന്യൂനപക്ഷ സാംസ്‌കാരിക സമിതികള്‍ ഉള്‍പ്പെട്ടതാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. മുസ്ലിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും ട്രസ്റ്റ്കളുടെയും സംയുക്ത സമിതിയാണിത്. പലിശ സംവിധാനത്തിന് മതപരമായി എതിര്‍പ്പുള്ള സംഘടനകളാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഇതിന് സിപിഎം പിന്തുണ നല്‍കും.

 നിക്ഷേപത്തിന് പലിശ ഇല്ല

നിക്ഷേപത്തിന് പലിശ ഇല്ല

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല എന്നതാണ് ഇസ്ലാമിക് ബാങ്കുകളുടെ പ്രത്യേകത. പല മുസ്ലീംരാജ്യങ്ങളിലും ഇസ്ലാമിക് ബാങ്കുകള്‍ നന്നായി പ്രവര്‍ത്തിവരുന്നുണ്ട്. കേരളത്തില്‍ ഇത്തരം ബാങ്കുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.

ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനം

ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനം

കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലുള്ള വ്യക്തികളുടെയും സ്ഥാപനത്തിന്റെയും നിക്ഷേപങ്ങള്‍ സ്വീകരിച്ചാണ് സഹകരണ സംഘം തുടങ്ങുന്നത്. ഈ പണം ചെറുകിട ഹോട്ടല്‍ പോലുള്ള സംരംഭങ്ങള്‍ക്ക് മുടക്കി മറ്റുള്ളവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കുകയാണ് ലക്ഷ്യം. ലാഭ വിഹിതത്തോടൊപ്പം പലിശ രഹിത കടങ്ങളും അംഗങ്ങള്‍ ഇതിലൂടെ നല്‍കാന്‍ കഴിയും.

പഠിച്ച ശേഷം

പഠിച്ച ശേഷം

ഇസ്ലാമിക സഹകരണ ബാങ്കിന്റെ സാധ്യതയെ കുറിച്ച് നന്നായി പഠിച്ച ശേഷമാണ് പദ്ധതി തുടങ്ങുന്നതെന്നാണ് എം ഷാജര്‍ പറയുന്നത്. സഹകരണ വകുപ്പിന്റെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ആദ്യമായി ഉന്നയിച്ചത്

ആദ്യമായി ഉന്നയിച്ചത്

ഇത്തരത്തില്‍ ഇസ്ലാമിക സഹകരണ ബാങ്കിനായി ആദ്യം ആവശ്യം ഉന്നയിച്ച ഏക സംസ്ഥാനം കേരളമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഈ നിര്‍ദേശം റിസര്‍വ് ബാങ്കിന് മുന്നില്‍ വച്ചെങ്കിലും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. അതിനു ശേഷം 2011ല്‍ തോമസ് ഐസക് ധനമന്ത്രിയായിരിക്കെയും ഇക്കാര്യം ബജറ്റില്‍ പറഞ്ഞെങ്കിലും നടന്നില്ല.

 റിസര്‍വ് ബാങ്ക് പറയുന്നത്

റിസര്‍വ് ബാങ്ക് പറയുന്നത്

നിലവിലെ നിയമം അനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരേണ്ടി വരുമെന്നും റിസര്‍വ് ബാങ്ക് പറയുന്നു. എന്നാല്‍ സഹകരണ സംവിധാനത്തില്‍ ഇത്തരം ബാങ്ക് നടപ്പാക്കാന്‍ പറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഇനി വ്രതശുദ്ധിയുടെ നാളുകള്‍;മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍,ഗള്‍ഫില്‍ റമദാന്‍ ശനിയാഴ്ച മുതല്‍..കൂടുതല്‍ വായിക്കാന്‍

മോദിയെ വിരട്ടാന്‍ കോണ്‍ഗ്രസിന് ഇടതിനെ വേണം!! തടസം നില്‍ക്കുന്നത് പിണറായിയും സംഘവും?കൂടുതല്‍ വായിക്കാന്‍

ദാവീദിന് കൂട്ടായി കുഞ്ഞനിയത്തി, മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് യുവതാരം നിവിന്‍ പോളി...കൂടുതല്‍ വായിക്കാന്‍

English summary
islamic bank with support cpm in kannur
Please Wait while comments are loading...