യൂണീഫോം അണിഞ്ഞ വിദ്യാർത്ഥികള്‍ക്കൊപ്പം മോദി മെട്രോയില്‍: ഞായറാഴ്ച്ച ഏത് സ്കൂളെന്ന് യൂത്ത് കോണ്‍ഗ്രസ്
ദില്ലി: പൂണൈ മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ച പ്രധാനമന്ത്രി നരേനന്ദ്ര മോദിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. യൂണിഫോമിലുള്ള സ്കൂള്‍കുട്ടികള്‍ക്കൊപ്പം പുതിയ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളായിരുന്നു പ്രധാനമന്ത്രി പങ്കുവെച്ചത്. എന്നാല്‍ ഇന്ന് ഞായറാഴ്ചയല്ലേ ഏത് സ്കൂളാണ് ഈ ദിവസം പ്രവർത്തിക്കുന്നതെന്ന ചോദ്യവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് രംഗത്ത് എത്തുകയായിരുന്നു. പാഠഭാഗങ്ങൾ തീരാൻ ഉള്ളത് െകാണ്ട് ശനിയും ഞായറും പ്രത്യേക ക്ലാസ് ഉണ്ടെന്നായിരുന്നു പോസ്റ്റിന് താഴെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് മറുപടിയായി ചിലർ കുറിച്ചത്.
അതേസമയം, 2.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മെട്രോയില്‍ നിന്ന് ട്രെയിൻ ടിക്കറ്റ് വാങ്ങി, ഗാർവെയർ മെട്രോ സ്റ്റേഷനിൽ നിന്ന് ആനന്ദനഗർ സ്റ്റേഷന്‍ വരെ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തു. 'പുണെയിലെ ജനങ്ങൾക്കു സൗകര്യപ്രദവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു'വെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. 11,400 കോടിയിലധികം രൂപയാണ് പദ്ധതി പുര്‍ണ്ണ നിര്‍മ്മാണത്തിനായി ചെലവഴിക്കുന്നത്.

അതേസമയം പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ രാവിലെയോടെ മണിക്ക് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. 1850 കിലോഗ്രാം വെങ്കലം (ഗണ്‍മെറ്റല്‍) ഉപയോഗിച്ചാണ് ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ശേഷമാണ് അദ്ദേഹം മെട്രോ റെയില്‍ ഉദ്ഘാടനത്തിനായി എത്തിയത്. പൂനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ശിലാസ്ഥാപനവും 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗമാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നത്.
മെട്രോ ഉദ്ഘാടനത്തിന് പിന്നാലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ചു. പൂനെയിലെ ബലേവാഡിയില്‍ നിര്‍മ്മിച്ച ആര്‍.കെ ലക്ഷ്മണ്‍ ആര്‍ട്ട് ഗാലറി-മ്യൂസിയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മാല്‍ഗുഡി ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ മാതൃകയാണ് മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണം, ഓഡിയോ-വിഷ്വല്‍ ഇഫക്റ്റിലൂടെ അത് ജീവസുറ്റതുമാക്കും. കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണുകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതിനുശേഷം, ഉച്ചകഴിഞ്ഞ് സിംബയോസിസ് യൂണിവേഴ്‌സിറ്റിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.












Click it and Unblock the Notifications