Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോടികൾ ചിലവഴിച്ചു പ്രചാരണം നടത്തി, തോൽവിയുടെ ഭാരം ജനങ്ങൾക്ക് മേൽ വയ്ക്കുന്നു'; പിണറായിക്കെതിരെ അൻവർ

തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ അണികൾക്ക് മേൽ പഴിചാരിയ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ. 14 വർഷങ്ങൾക്ക് മുൻപ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പങ്കുവച്ച് കൊണ്ടാണ് പിണറായിയുടെ പ്രതികരണം. അന്ന് വിഎസിനെ പിണറായി വിജയൻ വേദിയിൽ ഇരുത്തി അപമാനിച്ചുവെന്നാണ് പിവി അൻവർ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമ്പോൾ സംസ്ഥാനമൊട്ടാകെ കോടികൾ ചിലവഴിച്ച് ഞാനല്ലാതെ മറ്റാര് എന്ന ബോർഡും വെച്ച് കടലിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി തിരമാലയും കാത്തിരിക്കുന്ന കുട്ടിയായി മാറുകയായിരുന്നു പിണറായി വിജയനെന്നും പിവി അൻവർ വീഡിയോക്ക് താഴെ കുറിക്കുന്നു.

pv anvar

പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പരാജയത്തിന്റെ കനത്ത ഭാരം തന്റെ ചുമലിൽ നിന്നും ഇറക്കി വയ്ക്കാൻ നിങ്ങൾ പഴിചാരുന്നതും വെല്ലുവിളിക്കുന്നതും ബഹുജനത്തെയാണെന്ന് പിവി അൻവർ പറയുന്നു. മഹാനായ വി എസിന്റെ വാക്കുകൾ കടമെടുത്താൽ,സമുദ്രം വറ്റി വരളുന്നതിന് മുമ്പ് സ്വയം ഒഴിയുന്നതല്ലേ നല്ലത് എന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി തുടരുന്നത് സൂചിപ്പിച്ചുകൊണ്ട് പിവി അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു.

പിവി അൻവറിന്റെ വാക്കുകൾ

14 വർഷങ്ങൾക്ക് മുമ്പാണ് സംഭവം. നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് സഖാവ് വിഎസ് അച്യുതാനന്ദനെ വേദിയിലിരുത്തി അപമാനിക്കുന്ന ഒരു ദൃശ്യം ഓർമ്മയില്ലേ..? ഇന്നത്തെ പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയൻ അന്ന് ഒരു ഉറുദു കവിത ഗദ്യമായി അവതരിപ്പിക്കുന്നുണ്ട് ആ വേദിയിൽ...
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമ്പോൾ സംസ്ഥാനമൊട്ടാകെ കോടികൾ ചിലവഴിച്ച് "ഞാനല്ലാതെ മറ്റാര്" എന്ന ബോർഡും വെച്ച് കടലിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി തിരമാലയും കാത്തിരിക്കുന്ന കുട്ടിയായി മാറുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി കൂടിയായ സഖാവ് പിണറായി വിജയൻ.

ഇപ്പോൾ പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പരാജയത്തിന്റെ കനത്ത ഭാരം തന്റെ ചുമലിൽ നിന്നും ഇറക്കി വയ്ക്കാൻ നിങ്ങൾ പഴിചാരുന്നത് ആരെയാണ്? വെല്ലുവിളിക്കുന്നത് ആരെയാണ് ? ബഹുജനത്തെ !!!
ഞാൻ അന്നേ പറഞ്ഞു, "നയം ഇതാണെങ്കിൽ സഖാവേ, കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനായിരുന്ന നിങ്ങൾ കെട്ടു പോയിരിക്കുന്നു" പാർട്ടിയെ സ്നേഹിക്കുന്ന പാർട്ടിക്കുവേണ്ടി ജീവൻ മരണ പോരാട്ടം നടത്താൻ തയ്യാറുള്ള സമുദ്രം ആവശ്യപ്പെടുന്നത് മാറ്റമാണ്.

അതുകൊണ്ട്, ബക്കറ്റിലെ വെള്ളമാകാതിരിക്കുക.ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന അങ്ങയുടെ നിർബന്ധിത നേതൃത്വം ഒന്നുകൊണ്ടു മാത്രം ഉണ്ടായിത്തീരുന്ന അപചയം തുറന്നിടുന്ന വാതിലുകൾ ഉപയോഗപ്പെടുത്തുക ആരെന്ന് അറിയുമോ? മഹാനായ വി എസിന്റെ വാക്കുകൾ കടമെടുത്താൽ,സമുദ്രം വറ്റി വരളുന്നതിന് മുമ്പ് സ്വയം ഒഴിയുന്നതല്ലേ നല്ലത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+