'ചെയ്തവനും..ചെയ്യിപ്പിച്ചവനും ഒക്കെ ട്രോഫി ഉണ്ട്, വടി വെട്ടീട്ടേ ഉള്ളൂ..'; പിവി അൻവർ
കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നാം തവണയും പി വി അൻവർ എംഎൽഎ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ( ഇഡി) മുമ്പിൽ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് അൻവർ ഹാജരായത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇ ഡി അൻവറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു. നേരത്തെ ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അൻവറിനോട് എന്തിനാണ് വിളിപ്പിചതെന്ന് ചോദിച്ചപ്പോൾ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആയിരുന്നു എന്നാണ് പറഞ്ഞത്. ഇപ്പോഴും അദ്ദേഹം മാധ്യമങ്ങളെ പരിഹസിക്കുകയാണ്..

ഇന്ന് തുടർച്ചയായി അദ്ദേഹം മാധ്യമങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു.വാർത്തയ്ക്ക് ഒരു ഗുമ്മ് കിട്ടാൻ വേണ്ടി സെറ്റൊക്കെ ഇട്ട്,കഥാപാത്രങ്ങളെ ഒക്കെ റെഡിയാക്കി,ഫാബ്രിക്കേറ്റഡ് പരമ്പരകൾ ചെയ്യുന്ന വിശുദ്ധ മാപ്രകൾ വരെ ഇവിടുണ്ട്. ചെയ്തവനും..ചെയ്യിപ്പിച്ചവനും ഒക്കെ ട്രോഫി ഉണ്ട്..എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:
വാർത്തയ്ക്ക് ഒരു ഗുമ്മ് കിട്ടാൻ വേണ്ടി സെറ്റൊക്കെ ഇട്ട്,കഥാപാത്രങ്ങളെ ഒക്കെ റെഡിയാക്കി,ഫാബ്രിക്കേറ്റഡ് പരമ്പരകൾ ചെയ്യുന്ന വിശുദ്ധ മാപ്രകൾ വരെ ഇവിടുണ്ട്.ചെയ്തവനും..ചെയ്യിപ്പിച്ചവനും ഒക്കെ ട്രോഫി ഉണ്ട്.. വടി വെട്ടീട്ടേ ഉള്ളൂ മാപ്രകളേ..
അടി ഇനി തുടങ്ങാൻ പോണേ ഉള്ളൂ..
Just wait and see..😉😎

നേരത്തേയും അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു. എന്നും കാണുന്ന സഹോദരന്മാരെ ഒന്നും ഇന്ന് വൈകിട്ട് മാച്ച് ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ കണ്ടില്ലല്ലോ, എന്തുപറ്റിയെന്ന് ആണ് അദ്ദേഹം ചോദിച്ചത്.

അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്
എന്നും കാണുന്ന സഹോദരന്മാരെ ഒന്നും ഇന്ന് വൈകിട്ട് മാച്ച് ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ കണ്ടില്ലല്ലോ..😄
ന്ത് പറ്റി?
ക്യാമറയിൽ ചാർജ്ജില്ലേ?
മൈക്ക് കേടായോ?
അതോ ഇന്നലെ കൊണ്ട് കോൺട്രാക്ട് തീർന്നോ?
ഇന്നൊന്നും കിട്ടിയില്ലേ?
മൈ ഡിയർ മാപ്രാസ്..
ഒന്ന് അപ്പ്‌ഡേറ്റ് ചെയ്യടോ..പ്ലീസ്..😉

2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂലൈയിൽ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ. 2012ൽ കർണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നൽകിയത്.

ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അൻവർ തട്ടി എന്നാണ് പരാതി. പ്രവാസി എൻജിനീയർ നടുത്തൊടി സലീം ആയിരുന്നു പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പിവി അൻവർ എംഎൽഎയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്...












Click it and Unblock the Notifications