Get Updates
Get notified of breaking news, exclusive insights, and must-see stories!

മണി ചെയിൻ തട്ടിപ്പ്‌ മാത്രമല്ല, നല്ല ഒന്നാന്തരം തീവെട്ടി കൊള്ള: വിഡി സതീശനെതിരെ പിവി അന്‍വര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ആരോപണം ശക്തമാക്കി പി വി അന്‍വര്‍ എം എല്‍ എ. മണി ചെയിൻ തട്ടിപ്പ്‌ മാത്രമല്ല, നല്ല ഒന്നാന്തരം തീവെട്ടി കൊള്ളയാണ് അന്ന് നടന്നിരുന്നതെന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്. സതീശൻ ആളെ ചേർത്ത കമ്പനിയുടെ പേരു കൃത്യമാണ്.1990-ൽ രൂപീകരിക്കപ്പെട്ട ആ കമ്പനിയുടെ പേരിൽ ആളെ ചേർത്തപ്പോൾ അതിൽ രജിസ്ട്രേഡ്‌ അഡ്രസ്സായി നൽകിയിരുന്നത്‌ മുംബൈ കാലഘോടയിലെ ഒരു അഡ്രസ്സാണ്.

എന്നാൽ മിനിസ്ട്രി ഓഫ്‌ കോർപ്പറേറ്റ്‌ അഫയേഴ്സിൽ നിന്ന് ലഭ്യമായ രേഖകൾ പ്രകാരം ഈ കമ്പനിയുടെ രജിസ്ട്രേഡ്‌ ഓഫീസ്‌ മുംബൈ അല്ല ,ഗുജറാത്തിലെ അഹമ്മദാബാദിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഒരാളിൽ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത്‌ അവരെ കൊണ്ട്‌ എടുപ്പിച്ച ഡി ഡി പോയിട്ടുള്ളത്‌

ഒരാളിൽ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത്‌ അവരെ കൊണ്ട്‌ എടുപ്പിച്ച ഡി ഡി പോയിട്ടുള്ളത്‌ മുംബൈയിലെ ഒരു വ്യാജ അഡ്രസ്സിലേക്കാണ്. സതീശൻ ചേർത്ത ആളുകൾ 1024 പേരുണ്ട്‌. അവർ രണ്ട്‌ പേരേ വീതം ചേർത്തതും, പിന്നീട്‌ ആ ആളുകൾ രണ്ട്‌ പേരേ വീതം ചേർത്തതും കൂട്ടിയാൽ തന്നെ ആയിരങ്ങൾ തട്ടിപ്പിനിരയായിട്ടുണ്ട്‌. തങ്ങൾ മുടക്കിയ പണം തിരിച്ചുപിടിക്കാൻ ഉറപ്പായും ഇതിലെ ഓരോ അംഗങ്ങളും ശ്രമിച്ചിട്ടുണ്ടാവും.

എന്തൊരു നോട്ടമാണിത്; ഭാര്യ ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അനൂപ്

സതീശൻ 1024 ആളുകൾ വഴി സ്വരൂപിച്ചത്‌ തന്നെ മുപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ 20 ലക്ഷം

സതീശൻ 1024 ആളുകൾ വഴി സ്വരൂപിച്ചത്‌ തന്നെ മുപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ 20 ലക്ഷം രൂപയ്ക്ക്‌ മുകളിൽ വരും. ബാക്കി കൂടി കൂട്ടിയാൽ,കോടികളുടെ തട്ടിപ്പ്‌ അന്ന് നടന്നിട്ടുണ്ട്‌. വെറും കൊള്ളക്കാരനല്ല,കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ തീവെട്ടി കൊള്ളക്കാരനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പിഎസ് രാജേന്ദ്ര പ്രസാദിന്റെ വെളിപ്പെടുത്തല്‍

തടിപ്പുമായി ബന്ധപ്പെട്ട് പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പിഎസ് രാജേന്ദ്ര പ്രസാദിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്തയും പിവി അന്‍വര്‍ പങ്കുവെച്ചിട്ടുണ്ട്. പറവൂർ സ്വദേശിയും യൂത്ത്‌ കോൺഗ്രസ്‌ മുൻ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ പി എസ് രാജേന്ദ്രപ്രസാദ് മണി ചെയിൻ ഇടപാടുമായി സതീശനു ബന്ധമുണ്ടെന്നുകാണിച്ച്‌ രേഖകൾ സഹിതം ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.

ഗിഫ്റ്റ്സ് അപ് ടു 2982800 ജസ്റ്റ് ഫോർ യു എന്നതായിരുന്നു കമ്പനിയുടെ പരസ്യവാചകം

'' ഗിഫ്റ്റ്സ് അപ് ടു 2982800 ജസ്റ്റ് ഫോർ യു എന്നതായിരുന്നു കമ്പനിയുടെ പരസ്യവാചകം. പെർഫെക്‌റ്റ്‌ പ്രോഗ്രസ് ഫിനാൻസ് ആൻഡ്‌ മെർക്കന്റയിൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, കാലാഘോഡ, ഫോർട്ട് മുംബൈ 23 എന്ന അഡ്രസാണ് ഫോറത്തിലുള്ളത്. ഒരാൾ 2000 രൂപയാണ് ഇതിൽ മുടക്കേണ്ടത്. ദേശസാൽകൃത ബാങ്കുകളിൽനിന്ന് ഡിമാൻഡ്‌ ഡ്രാഫ്റ്റുകളായാണ് തുക നൽകേണ്ടത്''- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ആദ്യം രണ്ടുപേരെ ചേർക്കുകയും, അവർ ഓരോരുത്തരും രണ്ടുപേരെവീതം ചേർത്ത് കൂടുതൽ ആളുകളെ

ആദ്യം രണ്ടുപേരെ ചേർക്കുകയും, അവർ ഓരോരുത്തരും രണ്ടുപേരെവീതം ചേർത്ത് കൂടുതൽ ആളുകളെ മണി ചെയിനിന്റെ ഭാഗമാക്കുന്ന രീതിയിലാണ് ഇടപാട്‌ നടത്തിയത്. ആളുകളെ ചേർത്ത ഫോറത്തിൽ ഒന്നാമതായി വി ഡി സതീശന്റെ പേരുണ്ട്. ആദ്യം ചേർന്നവർക്ക് ലക്ഷങ്ങൾ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ തന്റെ പരിധിയിലെത്തുന്ന ഘട്ടത്തിൽ പണം നൽകാതെ മുങ്ങി. പറവൂർ, മുനമ്പം, പള്ളിപ്പുറം, ചെറായി, അലങ്ങാട്, കരുമാല്ലൂർ മേഖലയിൽ ആയിരങ്ങളാണ് തട്ടിപ്പിനിരയായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+