'ലീഗ് എംഎൽഎമാർ വികസന സംബന്ധമായ കാര്യങ്ങൾക്ക് പോകുക സെക്രട്ടേറിയേറ്റിലാണ്,പാണക്കാട്ടേക്കല്ല'; പിവി അൻവർ
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപി-സിപിഎം ഒത്തുതീർപ്പെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കൊടകര കേസില്‍ ബിജെപിയും സ്വര്‍ണ്ണക്കടത്തില്‍ സിപിഎമ്മും പ്രതിസ്ഥാനത്ത് വന്നതോടെ ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ ഒതുക്കി തീര്‍ക്കാനുള്ള അന്തര്‍ധാര അണിയറയില്‍ നടക്കുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ വിമർശനം. അതേസമയം ഇത്തരം ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിവി അൻവർ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം
അന്ന് ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്; വൈറലായി പേളി മാണിയുടെ വാക്കുകള്‍..

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതിൽ എന്ത് അസ്വാഭാവികതയാണുള്ളത്?നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സംവിധാനമനുസരിച്ച്,സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ച് കിട്ടുന്നതിനായി പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളുടെ ചുമതലക്കാരേയും സംസ്ഥാനത്തിന്റെ ഭരണകർത്താക്കൾ സന്ദർശ്ശിക്കുന്നത് ചരിത്രത്തിലാദ്യമല്ല.
കഴിഞ്ഞ കാലങ്ങളിൽ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന കാലത്തും ഇത്തരം സന്ദർശ്ശനങ്ങൾ ഉണ്ടായിട്ടുണ്ട്.

അന്നൊന്നും ഇല്ലാതിരുന്ന വിവാദങ്ങൾ ഇപ്പോളുയർത്തുന്നതിന്റെ പിന്നിൽ കൃത്യമായ അജണ്ടയുണ്ട്.അങ്ങേയറ്റം നിലവാരമില്ലാത്ത സൈബർ ലീഗുകാരും കോൺഗ്രസുകാരും മുതൽ എം.എൽ.എമാരും ഫേസ്ബുക്കിലെ മുൻ പ്രധാനമന്ത്രിമാരും വരെ ഒരു ഫോട്ടോയുമായി ഇറങ്ങിയിരിക്കുന്നതിന്റെ പിന്നിൽ അവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ.സംഘപരിവാറിൽ ലയിച്ചും അവരുടെ പിടിയിലമർന്നും കോൺഗ്രസ് നേതാക്കൾ മത്സരിച്ച് കാവി കൊടി പിടിക്കാനിറങ്ങുമ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കണം.കൂട്ടത്തിൽ എൽ.ഡി.എഫ് സർക്കാരിനെ ന്യൂനപക്ഷങ്ങളിൽ നിന്നകറ്റണം.അതിനായി അവർ ഏതറ്റം വരെയും പോകും;പോയികൊണ്ടിരിക്കുന്നു.

എം.ജി കോളേജിൽ പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതികളായ ക്രിമിനലുകളുടെ കേസ് പിൻവലിച്ചതും സംഘപരിവാർ അനുഭാവിയായ സെൻ കുമാർ എന്ന വർഗ്ഗീയവാദിയെ ഡി.ജി.പിയാക്കിയതും ഉമ്മൻ ചാണ്ടി മോദിയെ സന്ദർശ്ശിച്ചതിന്റെ ബാക്കിപത്രമാണെന്ന് പറയാൻ ഞങ്ങൾക്കും കഴിയും.

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും കാണുകയല്ലാതെ നമ്പർ 10 ജൻപഥിൽ പോയിട്ട് കാര്യമൊന്നുമില്ലല്ലോ.മലപ്പുറത്ത് നിന്നുള്ള ലീഗ് എം.എൽ.എമാർ വികസന സംബന്ധമായ കാര്യങ്ങളുണ്ടെങ്കിൽ പോകാറുള്ളത് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലാണ്,അല്ലാതെ പാണക്കാട്ടേക്കല്ല.

ആരും വിമർശ്ശനങ്ങൾക്ക് അതീതരല്ല.പിണറായി വിജയനെ നിങ്ങൾക്ക് വിമർശ്ശിക്കാനുള്ള അതേ സ്വാതന്ത്ര്യം രാഹുൽ ഗാന്ധിയേയും മറ്റ് കോൺഗ്രസ് നേതാക്കളെയും വിമർശ്ശിക്കാൻ ഞങ്ങൾക്കുമുണ്ട്.അത് ചെയ്യുകയും ചെയ്യും.കുറച്ച് മുഖമൂടി അണിഞ്ഞ സൈബർ ഗുണ്ടകൾ വന്ന് കമന്റിട്ടാലൊന്നും ഇവിടെ ആർക്കും ഒരു ചുക്കും സംഭവിക്കാനില്ല.
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications