കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെ ക്രൂശിക്കാന്‍ വരട്ടേ; അഞ്ജു ബോബി ജോര്‍ജ് ഒരുമുഴം മുമ്പേ എറിഞ്ഞതോ?

  • By Kishor
Google Oneindia Malayalam News

സ്‌പോര്‍ട്‌സ് മന്ത്രിയായി ഇ പി ജയരാജന്‍ തുടര്‍ന്നാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല എന്നാണ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നത്. പറയുന്നത് അഞ്ജു ബോബി ജോര്‍ജ്ജിനെപ്പോലെ ക്രെഡിബിലിറ്റി ഉള്ള ഒരാളായത് കൊണ്ട് തന്നെ ഈ വിഷയം ശ്രദ്ധിക്കപ്പെടും. പോരാത്തതിന് കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഞ്ജുവിനെ മന്ത്രി ഇ പി ജയരാജന്‍ അധിക്ഷേപിച്ചു എന്ന പരാതി കൂടി ഉയര്‍ന്ന സാഹചര്യത്തില്‍.

എന്നാല്‍ എന്തായിരിക്കും ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദം ഉണ്ടാകാന്‍ കാരണം. മന്ത്രി ഇ പി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജിനെ അധിക്ഷേപിച്ചോ ഇല്ലയോ എന്നത് പോലെ തന്നെ പ്രാധാന്യമുള്ള സംഗതിയാണ് എന്തുകൊണ്ട് അഞ്ജു ബോബി ജോര്‍ജ് ഈ പരാതി ഇപ്പോള്‍ ഉന്നയിച്ചു എന്നത്. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയുന്നു എന്ന് പറഞ്ഞത് പോലെയാണോ അഞ്ജുവിന്റെ ഈ നീക്കം എന്ന് സംശയിക്കുന്നവരുണ്ട്.

anjubobbygeorge-01

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടാണെങ്കിലും അഞ്ജു ബെംഗളൂരുവിലാണ് താമസം. മാസത്തില്‍ രണ്ടോ മൂന്നോ തവണയാണത്രെ അഞ്ജു തിരുവനന്തപുരത്ത് വരാറുള്ളത്. വിമാനമാര്‍ഗമുള്ള ഈ യാത്രയുടെ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. ബെംഗളൂരുവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥയായ അഞ്ജുവിന് മുഴുവന്‍ സമയം നാട്ടില്‍ വന്ന് നില്‍ക്കാനുമാകില്ല.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ പുതിയ സര്‍ക്കാര്‍ അഞ്ജുവിന് പകരം മറ്റൊരാളെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചുകൂടായ്കയില്ല. ഈ സാഹചര്യത്തില്‍ പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള അഞ്ജുവിന്റെ സൈക്കോളജിക്കല്‍ മൂവ് ആണോ ഈ വിവാദത്തിന് പിന്നില്‍ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ഇത് മാത്രമല്ല, അഞ്ജു പ്രസിഡണ്ടായിരിക്കേ നടന്ന വഴിവിട്ട നിയമനങ്ങളും ഇടപാടുകളും ഈ ചോദ്യങ്ങള്‍ക്ക് ശക്തി പകരുന്നു. അതിങ്ങനെ

അടുത്ത പേജില്‍: അഞ്ജുവിന്റെ അനിയന്‍ അജിത്തിന്റെ നിയമനത്തില്‍ ദുരൂഹത; കൈവിട്ടു കളിച്ചതാര്?

English summary
Questions over Anju Bobby George's allegations against EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X