കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജുവിന്റെ അനിയന്‍ അജിത്തിന്റെ നിയമനത്തില്‍ ദുരൂഹത; കൈവിട്ടു കളിച്ചതാര്?

  • By Kishor
Google Oneindia Malayalam News

അഞ്ജു ബോബി ജോര്‍ജിന്റെ അനിയനായ അജിത്ത് മാര്‍ക്കോസ് സ്പോര്‍ട്സ് കൗണ്‍സിലില്‍ ജോലി ശരിയാക്കിയത് സംബന്ധിച്ചും വിവാദങ്ങള്‍ ഉയരുന്നുണ്ട്. പ്രതിമാസം എണ്‍പതിനായിരം രൂപ ശമ്പളമുള്ള അസിസ്റ്റന്റ് സെക്രട്ടറി ടെക്‌നിക്കല്‍ വിഭാഗത്തില്‍ അജിത്ത് മാര്‍ക്കോസിന്റെ നിയമനം സംബന്ധിച്ചാണ് വിവാദം. കായികതാരമായ സിനിമോള്‍ പൗലോസിന്റെ ഭര്‍ത്താവ് കൂടിയാണ് പരിശീലകനായ അജിത്ത് മാര്‍ക്കോസ്.

അഞ്ജുവിന് മുന്‍പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായിരുന്ന പത്മിനി തോമസ്, മതിയായ യോഗ്യതയില്ലാത്തതിനാല്‍ അജിത്ത് മാര്‍ക്കോസിന്റെ അപേക്ഷ തള്ളിയതായിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ വര്‍ഷം അഞ്ജു ബോബി ജോര്‍ജ് പ്രസിഡണ്ടായി സ്ഥാനമേറ്റതോടെ അജിത്ത് മാര്‍ക്കോസിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. സഹോദരന് സ്പോര്‍ട്സ് കൗണ്‍സിലില്‍ ജോലി തരപ്പെടുത്തിയത് കേരളാ സ്പോര്‍ട്സിന്റെ വികസനത്തിനാണോ എന്നാണ് ചോദ്യം.

anjubobbygeorge-03

അഞ്ജു ബോബി ജോര്‍ജ്ജ് സ്ഥാനമേറ്റ ശേഷം സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരിശീലന പദ്ധതികളോ സ്‌കീമുകളോ ആരംഭിച്ചിട്ടുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പുതിയ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും വിവാദമായിട്ടുണ്ട്. അഞ്ജു ബോബി ജോര്‍ജ്ജ് ബോധപൂര്‍വ്വം സൃഷ്ടിച്ച വിവാദമാണോ ഇത് എന്ന് ചോദിക്കാനുള്ള കാരണങ്ങള്‍ ഇങ്ങനെയാണ്.

അഞ്ജുവിനെതിരായ ആരോപണങ്ങള്‍ ഒരു വശത്ത് ഉയരുമ്പോഴും ഒരു കാര്യം ചോദിക്കാതെ വയ്യ. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു കായികതാരത്തോട് ഇങ്ങനെയാണോ ഒരു കായികമന്ത്രി പെരുമാറേണ്ടത്. വകുപ്പുമന്ത്രിയാണ് എന്ന് കരുതി ഇ പി ജയരാജന് അഞ്ജു ബോബി ജോര്‍ജിനെ അധിക്ഷേപിക്കാന്‍ എന്തധികാരമാണ് ഉള്ളത്.

അടുത്ത പേജില്‍: അഞ്ജു ബോബി ജോര്‍ജിനെ അധിക്ഷേപിക്കാന്‍ ഇപി ജയരാജന്‍ ആരാണ്?

English summary
Questions over Anju Bobby George's allegations against EP Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X