അഞ്ജു ബോബി ജോര്‍ജിനെ അധിക്ഷേപിക്കാന്‍ ഇപി ജയരാജന്‍ ആരാണ്?
സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് പറയാനുള്ള അധികാരം ഒരു സ്പോര്‍ട്സ് മന്ത്രിക്കുണ്ട്. എന്നാല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനോട്, നിങ്ങളടക്കം കൗണ്‍സിലിലെ എല്ലാവരും അഴിമതിക്കാരാണ് എന്ന് പറഞ്ഞ് അധിക്ഷേപിക്കാനുള്ള അധികാരം സ്‌പോര്‍ട്‌സ് മന്ത്രിക്കില്ല. പാര്‍ട്ടി വിരുദ്ധരാണ് എന്നും ഇ പി ജയരാജന്‍ അഞ്ജുവിനോട് പറഞ്ഞത്രെ. അതൊരു കുറ്റമാണോ മന്ത്രീ.
അഞ്ജു ബോബി ജോര്‍ജ്് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കേ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുകയും വേണ്ട നിയമ നടപടികള്‍ എടുക്കുകയുമാണ് മന്ത്രി ചെയ്യേണ്ടത്. കാണിച്ചുതരാം എന്ന് ഭീഷണിപ്പെടുത്തുകയല്ല. അഞ്ജുവിന്റെ സഹോദരന് അനധികൃതമായി നിയമനം ലഭിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും അന്വേഷിക്കേണ്ടത് തന്നെയാണ്. അതിന് അഞ്ജുവിന്റെ മേല്‍ കുതിര കയറിയിട്ട് എന്ത് കാര്യം.

ഇ പി ജയരാജന് അഞ്ജു ബോബി ജോര്‍ജിന്റെ കുടുംബവുമായിട്ടുള്ള രാഷ്ട്രീയ വൈരമാണ് ഈ വിവാദത്തിന് പിന്നില്‍ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വിശദീകരണത്തില്‍ പറഞ്ഞത് അഞ്ജുവിനെ രാഷ്ട്രീയത്തിന്റെ ആളായേ കണ്ടിട്ടില്ല എന്നാണ്. തന്നെ കണ്ടശേഷം സന്തോഷമായിട്ടാണ് അഞ്ജു മടങ്ങിയതെന്ന് കായികമന്ത്രി ഇ പി ജയരാജനും പറയുന്നു.












Click it and Unblock the Notifications