കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ വിതരണം; മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ് നല്‍കി കസ്റ്റംസ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴിയ എത്തിയ ഖുറാന്‍ വിതരണം ചെയ്ത സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് വീണ്ട് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ആസ്ഥാനത്ത് ഹജരാകാന്‍ ജലീലിന് കസ്റ്റംസ് നിര്‍ദേശം നല്‍കി. ഖുറാന്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

Recommended Video

cmsvideo
കേരള: ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

സംഭവത്തില്‍ എന്‍ഐഎയും ഇ.ഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി യുഎഇ കോണ്‍സുലേറ്റില്‍ എത്തിയത്. ഇത് സംസ്ഥാനത്തിന്‍റെ വഖഫ് ബോര്‍ഡിന്‍റെ ചുമതലയുള്ള മന്ത്രിയായ കെടി ജലീല്‍ വഴിയ മലപ്പുറം ഉള്‍പ്പടേയുള്ള ജില്ലകളില്‍ വിതരണം ചെയ്യുകയായിരുന്നു. ഇതില്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് വിലയിരുത്തുപ്പെടുന്നത്. നയതന്ത്ര പാഴ്‌സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

kt-jaleel

അതേസമയം, മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി ജലീലിന്‍റെ നിലപാട്. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ട് പോകാന്‍ കഴിയുന്നതെന്നായിരുന്നു ജലീല്‍ നേരത്തെ വ്യക്തമാക്കിയത്. സര്‍ക്കാറും ഇടതുമുന്നണിയും പാര്‍ട്ടിയും കെടി ജലീലിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കിലും രാജിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു സിപിഎം നിലപാട്.

English summary
Quran Distribution; Customs issued a notice to Minister KT Jaleel appear for questioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X