Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് വധത്തില്‍ ട്വിസ്റ്റ്!! യുവതിയുടെ ദാമ്പത്യം തകര്‍ന്നു, ക്വട്ടേഷന് പിന്നില്‍ ഭര്‍ത്താവ് തന്നെ!!

രാജേഷുമായുള്ള സൗഹൃത്തെ തുടര്‍ന്ന് തന്റെ ദാമ്പത്യബന്ധം തകര്‍ന്നതായി യുവതി പറയുന്നു

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. ഖത്തറിലുള്ള നൃത്താധ്യാപികയുമായുള്ള ബന്ധം തന്നെയാണ് രാജേഷിന്റെ മൃഗീയ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ രാജേഷിന്റെ സുഹൃത്തുക്കളും ഇത്തരമൊരു മൊഴിയാണ് പോലീസിന് നല്‍കിയിരുന്നത്. അതേസമയം രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ ഭര്‍ത്താവാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്്.

സംഭവത്തില്‍ യുവതിയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാജേഷിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ സംഘം ആസൂത്രണം നടത്തിയതായും ദിവസങ്ങളോളം ഇയാളെ പിന്തുടര്‍ന്നതായും പോലീസ് കണ്ടെത്തിയിരുന്നു. രാജേഷ് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.

ഖത്തറിലെ യുവതി

ഖത്തറിലെ യുവതി

ആലപ്പുഴ സ്വദേശിനിയായി നൃത്താധ്യാപികയുമായി രാജേഷിന് കുറച്ചുകാലമായി സൗഹൃമുണ്ടായിരുന്നു. ഇവര്‍ ഖത്തറിലാണ് താമസം. ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം രാജേഷുമായി സൗഹൃമുണ്ടായിയിരുന്നുവെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. രാജേഷിനെ ക്വട്ടേഷന്‍ സംഘം ആക്രമിക്കുമ്പോള്‍ ഇവരുമായി ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അതേസമയം കായംകുളം സ്വദേശിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ തെളിവെടുപ്പിനായി ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ വിരലടയാളമടക്കമുള്ള ഫോറന്‍സിക് തെളിവുകള്‍ ലഭിക്കാത്തത് പോലീസിന് തിരിച്ചടിയാണ്.

ദാമ്പത്യ ബന്ധം തകര്‍ന്നു

ദാമ്പത്യ ബന്ധം തകര്‍ന്നു

രാജേഷുമായുള്ള സൗഹൃത്തെ തുടര്‍ന്ന് തന്റെ ദാമ്പത്യബന്ധം തകര്‍ന്നതായി യുവതി പറയുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായതായി ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് രാജേഷിനെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് ഖത്തറില്‍ വ്യവസായിയാണ്. രാജേഷിനെ കൊല്ലുമെന്ന് തന്റെ ഭര്‍ത്താവ് പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് നിര്‍ണായമാകും. ഫോണ്‍ വഴിയാണ് മൊഴിയെടുത്തത്. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നുണ്ട് പോലീസ്. ഖത്തറിലുള്ള ഇവരുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനും പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം കൊലയാളികള്‍ക്കെതിരെ ഇതുവരെ കാര്യമായ തെളിവുള്‍ നിരത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനാല്‍ പോലീസില്‍ നിന്ന് വിരമിച്ച സമര്‍ത്ഥരായ കുറ്റാന്വേഷകരുടെ സഹായവും തേടുന്നുണ്ട്. ക്വട്ടേഷന്‍ സംഘം കൊലപാതകത്തിന് മുമ്പ് പരസ്പരം ഫോണുകള്‍ ഉപയോഗിക്കാത്തതാണ് അന്വേഷണത്തിന് തടസം നില്‍ക്കുന്നത്. നൃത്താധ്യാപികയെ കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടുന്നുണ്ട്.

സാമ്പത്തിക സഹായം നല്‍കി

സാമ്പത്തിക സഹായം നല്‍കി

രാജേഷ് മടവൂരില്‍ നടത്തുന്ന റെക്കോര്‍ഡിങ് സ്റ്റുഡിയോയ്ക്ക് ഖത്തറിലുള്ള യുവതി സാമ്പത്തിക സഹായം നല്‍കിയതായി സൂചനയുണ്ട്. ഈ സ്റ്റുഡിയോയുടെ പേരിന് യുവതിയുടെ പേരുമായി സാമ്യമുണ്ടായിരുന്നു. ഇതും ഇവരുടെ ഭര്‍ത്താവ് അറിഞ്ഞിരുന്നു. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കുകയായിരുന്നു. ഈ സ്റ്റുഡിയോയില്‍ ഇരുന്ന് രാജേഷ് യുവതിയുമായി ദിവസവും സംസാരിക്കാറുണ്ടായിരുന്നു. ഇക്കാര്യം ക്വട്ടേഷന്‍ സംഘം നേരത്തെ മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് കൊലയാളി സംഘം രാജേഷിനെ കൊല്ലാന്‍ ഇവിടെ കാത്തുനിന്നത്. യുവതി ഇടപെട്ട് രാജേഷിന് ചെന്നൈയില്‍ ജോലി ശരിയാക്കി കൊടുത്തിരുന്നു. സ്‌കൂളില്‍ സംഗീതാധ്യാപകനായിട്ടായിരുന്നു ജോലി. രാജേഷിനെ കൊല്ലാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് യുവതി ഇങ്ങനെയൊരു നീക്കം നടത്തിയത്. രാജേഷിനെ വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ തല്‍ക്കാലത്തേക്ക് പ്രശ്‌നം പരിഹരിക്കാമെന്ന് ഇവര്‍ കരുതിയിരുന്നു. എന്നാല്‍ ക്വട്ടേഷന്‍ സംഘം ഇതും തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+