"രാഹുൽ ഈശ്വറിന് വല്ലവന്റെയും ഗർഭത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ട അവസ്ഥ, വേട്ടക്കാർക്ക് ഒപ്പം നിന്നു"
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ അറസ്‌റ്റിലായത്. ഇപ്പോഴിതാ രാഹുലിനെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. രാഹുലിനെ കുറിച്ച് സ്ത്രീകൾക്ക് അവമതിപ്പ് ഉണ്ടായെന്നും പണവും പ്രശസ്‌തിയും ഉള്ള ആളുകൾക്ക് വേണ്ടിയാണ് ഇയാൾ നിലകൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
വല്ലവന്റെയും ഗർഭത്തിന്റെ പേരിൽ ജയിലിൽ പോയി കിടക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി ആയിരിക്കും രാഹുൽ ഈശ്വർ. ജയിൽ വാസം രാഹുൽ ഈശ്വറിന് പുത്തരിയല്ല. പവിത്രമായ ശബരിമല സന്നിധാനത്ത് രക്തം വീഴ്ത്തി എ പ്ലാനും ബി പ്ലാനും ഒക്കെയായി വന്നെങ്കിലും അവസാനം എത്തിപ്പെട്ടത് ജയിലിൽ ആയിരുന്നു. രാഹുൽ ഈശ്വറിന്റെ ആദ്യകാലത്ത് എനിക്കുൾപ്പെടെ ഒട്ടേറെ പേർക്ക് അദ്ദേഹത്തോട് ഇഷ്‌ടവും ആദരവും ഒക്കെ തോന്നിയിരുന്നു.

അയാൾ മറ്റുള്ളവരെ വളരെ ബഹുമാനത്തോട് കൂടി മാത്രമേ സംബോധന ചെയ്യാറുള്ളൂ. സാർ, ജി, മാഡം എന്നൊക്കെയാണ് എല്ലാവരെയും വിളിച്ചിരുന്നത്. വലിയ ഭാഷാ പാണ്ഡിത്യമുള്ള ഒരാൾ സംസാരിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇടമുറിയാതെ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ വാക്കുകളുടെ ഒഴുക്കായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
മറ്റുള്ളവർക്ക് അധികമോന്നും മനസിലായില്ലെങ്കിലും അത് കേൾക്കാനായി കാതോർക്കുമായിരുന്നു. ആ ചുറുചുറുക്കുള്ള ചെറുപ്പക്കാരനോട് പലർക്കും സ്‌നേഹവും അസൂയയും തോന്നിയിരുന്നു. നാടിന്റെ നല്ല ഭാവിക്ക് ഇയാൾ ഒരു മുതൽക്കൂട്ടാകും എന്ന് ഞാനുൾപ്പെടെ പലർക്കും തോന്നിയിരുന്നു. എന്നാൽ ഇത്തരം മിഥ്യാ ധാരണകളെ പൊളിച്ചടുക്കി കൊണ്ടാണ് സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ അദ്ദേഹം ഓരോന്ന് കാട്ടിക്കൂട്ടിയത്.
ആ പേക്കൂത്തുകൾ കണ്ടപ്പോൾ അയ്യേ ഇയാൾ ഇത്തരക്കാരനായിരുന്നോ എന്ന് തോന്നിപ്പോയി. രാഹുൽ ഈശ്വറിന്റെ സ്വഭാവ വെെകൃതങ്ങളെ അപ്പാടെ തുറന്ന് കാട്ടുന്ന ഒരു ഷോ കൂടിയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന ഷോ ആണെന്ന കാര്യം അദ്ദേഹം മറന്നു. യാതൊരു സദാചാര മാന്യതയും അദ്ദേഹം കാണിച്ചില്ല. കുലപരുഷനാണെന്ന് സ്വയം ഊറ്റം കൊള്ളുന്ന അദ്ദേഹം കുലത്തിൽ പിറന്ന എന്ത് മാന്യതയാണ് അവിടെ കാട്ടിയത്? കാലം കഴിഞ്ഞപ്പോൾ അത് ജനങ്ങൾ മറന്നു.
പിന്നീട് പുതിയ രൂപത്തിലും ഭാവത്തിലും എത്തി തീവ്ര ഹിന്ദുത്വ വാദിയായി. അന്ന് എല്ലാവരും ധരിച്ചത് ബിജെപിയുടെ വരുംകാല നേതാവായി അദ്ദേഹം മാറുമെന്നാണ്. ശബരിമല വിഷയം വന്നപ്പോഴും രാഹുലിന്റെ പെർഫോമൻസ് ഇത് ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. എന്നാൽ പിന്നീട് ബിജെപി അദ്ദേഹത്തെ അവഗണിച്ചതാണോ രാഹുൽ ബിജെപിയെ അവഗണിച്ചതാണോ എന്നറിയില്ല, ആ ചിത്രത്തിൽ നിന്നേ അദ്ദേഹം ഇല്ലാതായി.
പിന്നീട് രാഹുൽ ഈശ്വർ ശ്രദ്ധിക്കപ്പെടുന്നത് നടി ആക്രമിക്കപ്പെട്ട കേസിന്റെ ചർച്ചകളിൽ ഇടപെട്ട് സംസാരിക്കുമ്പോഴാണ്. ആദ്യമൊന്നും അദ്ദേഹം വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നില്ല. അന്ന് ഭാഗ്യ;ലക്ഷ്‌മിയോട് രാഹുൽ സംസാരിച്ചത് അവർ ചാനലിലൂടെ വെളിപ്പെടുത്തിയതും നമ്മൾ കേട്ടതാണ്. അന്ന് പറഞ്ഞത് വേട്ടക്കാരനും കുടുംബത്തിനുമെതിരെയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം വേട്ടക്കാരന്റെ പ്രതിനിധിയെ പോലെ രാഹുൽ ചർച്ചകളിൽ സംസാരിച്ചു.
ആരോ ഏൽപ്പിച്ച ദൗത്യം പോലെ വർഷങ്ങളോളം ചർച്ചകളിൽ വേട്ടക്കാരനൊപ്പം നിന്നു. കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് അവമതിപ്പുണ്ടായി. ഈ സംഭവത്തോടെ രാഹുലിന് മാനസിക പരിവർത്തനവും സംഭവിച്ചു. തന്റെ പ്രശസ്‌തിക്കായി എപ്പോഴും വേട്ടക്കാരനൊപ്പം നില കൊള്ളുക എന്ന തീരുമാനത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. രാഹുൽ പിന്തുണയ്ക്കുന്ന പീഡന വീരന്മാർ എല്ലാം കോടികൾ കൊണ്ട് അമ്മാനമാടുന്ന ആളുകളായിരുന്നു.












Click it and Unblock the Notifications