Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ഞാലിക്കുട്ടി സർ ഉപമുഖ്യമന്ത്രിയാകണം, അദ്ദേഹം മുഖ്യമന്ത്രിയാവാൻ പോലും യോഗ്യൻ'; രാഹുൽ ഈശ്വർ

നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ജയത്തിന് പിന്നാലെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ആവശ്യവുമായി രാഹുൽ ഈശ്വർ. അതാണ് ശരിക്കും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ആവശ്യമെന്നും രാഹുൽ പറഞ്ഞു. എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവണമെന്ന് രാഹുൽ ഗാന്ധി കാര്യകാരണ സഹിതം എടുത്തു പറയുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം എടുത്തുപറഞ്ഞത്.

രാഹുലിന്റെ വാക്കുകൾ

കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് പികെ കുഞ്ഞാലിക്കുട്ടി സർ നേടിയിരിക്കുന്നത്. അദ്ദേഹം ഉപമുഖ്യമന്ത്രി ആകേണ്ട വ്യക്തിയാണ്. 2031ലെ തിരഞ്ഞെടുപ്പ് ആവുമ്പോൾ നായർ വോട്ടുകൾ കോൺഗ്രസിൽ നിന്ന് അകലുമെന്നും ബിജെപിയിലേക്ക് അടുക്കുമെന്നും ഭയന്നാണ് കോൺഗ്രസ് മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും സ്ഥാനം കൊടുക്കാത്തത്. ശരിക്കും നായർ ഹിന്ദു വോട്ടുകൾ സമാഹരിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്.

rahul easwar

ശരിക്കും ഇന്ത്യയിലെ ഒരു ഹിന്ദു പാർട്ടി, സവർണ ഹിന്ദു പാർട്ടി ആയിരുന്നു കോൺഗ്രസ്. വെറും അഭിഭാഷകരുടെ കൂട്ടായ്‌മ ആയിരുന്ന ആ പാർട്ടിയെ ജനകീയ വൽക്കരിച്ചത് മഹാത്മാഗാന്ധി ആയിരുന്നു. ഗാന്ധിജി ഒരു ബനിയ സമുദായക്കാരൻ ആയിരുന്നു. അത്തരത്തിലുള്ള ആളുകളുടെ കൂട്ടായ്‌മ ആയിരുന്നു കോൺഗ്രസ്. അതിനെ കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ഗാന്ധിജി ചെയ്‌തത്‌.

ഹിന്ദു-മുസ്ലീം എന്ന ചിന്താഗതി കൊണ്ട് വരികയും പിന്നോക്ക ജാതിയിലെ ജനങ്ങളെ കൂടെ നിർത്തുകയും തൊട്ട് കൂടായ്‌മയ്ക്ക് എതിരെ അടക്കം അതിശക്തമായി സംസാരിക്കുകയും ചെയ്‌ത ആളാണ് മഹാത്മാഗാന്ധി. കോൺഗ്രസിന്റെ പണിയാണ് ഹിന്ദു വോട്ടുകൾ കൺസോളിഡേറ്റ് ചെയ്യുക എന്നത്. ആ പണി കോൺഗ്രസ് കൃത്യമായി ചെയ്യുന്നില്ല. അതിന്റെ പേരിൽ മുസ്ലീം ലീഗിന് സ്ഥാനങ്ങൾ കൊടുക്കാതിരിക്കുന്നത് എന്തിന്?

രണ്ട് ഹിന്ദു നായർ മുതിർന്ന നേതാക്കൾക്ക് മുതിർന്ന സ്ഥാനം കൊടുത്തേ പറ്റൂ. ഈ മൂന്ന് പേരിൽ രണ്ട് പേർ മന്ത്രിസഭയിൽ എത്തുമെന്ന് ആർക്കും സംശയം വേണ്ട. ഒന്നുകിൽ വിഡി സതീശൻ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമോ മറ്റേതെങ്കിലും വകുപ്പോ കൈകാര്യം ചെയ്യും. ഇല്ലെങ്കിൽ ശ്രീ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ആയിരിക്കും. ഞാൻ എന്നാൽ മാറി നിൽക്കാം എന്ന് പറഞ്ഞ് വിഡി സതീശൻ ത്യാഗത്തിന്റെ രീതിയിൽ മാറി നിന്നേക്കും.

ഇല്ലെങ്കിൽ രമേശ് ചെന്നിത്തല മാറി നിന്നേക്കാം. എങ്ങനെ ആണെങ്കിലും മൂന്നിൽ രണ്ട് പേരെ ഉൾപ്പെടുത്തിയെ പറ്റൂ. പിന്നെന്ത് കൊണ്ട് കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രി ആക്കിക്കൂടാ. ഈ ഇലക്ഷനിൽ നോക്കിയാൽ 70 ശതമാനം വരെ ക്രിസ്ത്യൻ കമ്യൂണിറ്റി കോൺഗ്രസിനാണ് വോട്ട് ചെയ്‌തിരിക്കുന്നത്‌. 75 ശതമാനം വരെ മുസ്ലീം കമ്യൂണിറ്റി കോൺഗ്രസിനാണ് വോട്ട് ചെയ്‌തത്‌.

35 മുതൽ 40 ശതമാനം വരെ നായർ കമ്യൂണിറ്റി കോൺഗ്രസിന് വോട്ട് ചെയ്‌തിരിക്കാൻ സാധ്യത ഉണ്ട്. ഈ തരംഗം വന്നത് കാരണം ഇങ്ങനെയാണ്. ഈഴവ സമുദായത്തിൽ നിന്ന് കോൺഗ്രസിന് പിന്തുണ കുറവാണ്. പിന്നോക്ക ഹിന്ദു വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലാതെ വിശ്വമാനവരാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇതിനെ നമുക്ക് ബഹുസ്വരത എന്ന് വിളിക്കാം. അത് ഇന്ന് ചെയ്യാൻ സാധിക്കുന്ന ഒരാൾ കുഞ്ഞാലിക്കുട്ടിയാണ്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+