'നീ എന്റെ മകനാണ്'; വയനാട്ടില്‍ എത്തിയ രാഹുലിനെ സ്‌നേഹം കൊണ്ട് മൂടി രാജമ്മ നഴ്‌സ്, വീഡിയോ വൈറല്‍
വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ജനന സമയത്ത് ദില്ലിയിലെ ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സ് രാജമ്മയെ രാഹുല്‍ ഗാന്ധി കണ്ടുമുട്ടി. വയനാട് സന്ദര്‍ശനത്തിന് എത്തിയ രാഹുലിന്റെ കാര്‍ യാത്രയ്ക്കിടെയാണ് രാഹുല്‍ രാജമ്മയെ കണ്ടുമുട്ടിയത്. കാറിനുള്ളില്‍ രാഹുലിനെ കണ്ട രാജമ്മ നീ എന്റെ മകനാണ് എന്ന് പറഞ്ഞാണ് സ്‌നേഹം പ്രകടിപ്പിച്ചത്. ഇവര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എന്റെ മുന്നില്‍വച്ചാണ്, മറ്റാരും രാഹുലിനെ കാണുന്നതിന് മുമ്പ് രാഹുലിനെ ഞാന്‍ കണ്ടതാണ്. അതുകൊണ്ട് ആ സ്ഥാനം ഞാന്‍ ആര്‍ക്കും കൊടുക്കില്ലെന്ന് രാജമ്മ സ്‌നോഹത്തോടെ രാഹുലിനോട് പറഞ്ഞു. സ്വന്തം വീടിന് മുന്‍വശത്ത് വച്ചാണ് രാഹുലിനെ രാജമ്മ കണ്ടത്. സ്വന്തം വീടും രാജമ്മ രാഹുലിന് കാണിച്ചുകൊടുത്തു.
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

പിന്നാലെ ഈ സന്തോഷം രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഞാന്‍ ജനിച്ച സമയത്ത് ദില്ലി ഹോളി ഫാമിലി ആശുപത്രിയില്‍ നഴ്‌സായിരുന്നു രജമ്മ കണ്ടുമുട്ടിയത് സന്തോഷകരമാണ്. എന്റെ മകന്‍ എന്ന് അവര്‍ വിളിക്കുമ്പോഴെല്ലാം സ്‌നോഹവും വാത്സല്യവും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. എന്റെ വയനാട് സന്ദര്‍ശനത്തിനിടെ ഇന്നലെ രാജമ്മയെ കണ്ടു. രാജമ്മ, ഞാന്‍ എപ്പോഴും നിങ്ങളുടെ അനുഗ്രഹം തേടും- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി 16ന് ആണ് വയനാട്ടില്‍ എത്തിയത്. രാവിലെ 8.30 കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്നാണ് സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിന് ശേഷം രാഹുല്‍ ആദ്യമായാണ് കേരളത്തിലെത്തുന്നത്. മാനന്തവാടിയില്‍ എത്തിയ രാഹുല്‍ മഹാത്മഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന അതൃപ്തി നേതാക്കല്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചെന്നാണ് സൂചന.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications