Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യം വച്ചത് രാഹുല്‍ ഗാന്ധിയെ ചേര്‍ത്തുള്ള പരസ്യം; സ്വകാര്യ ആശുപത്രിയിലെ ഉദ്ഘാടനത്തില്‍ നിന്നും പിന്മാറി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാതിരുന്നതുമായി ബന്ധപ്പെട്ട വിവാദം. ഫണ്ട് വിവാദത്തെ തുടര്‍ന്നാണ് രാഹുല്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിക്ക് പരസ്യമെന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയെ എത്തിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു എന്നാണ് വിവരം.

1

ഈ കാര്യത്തിന് വേണ്ടി പണം പിരിച്ചുവെന്ന് കാണിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഡി സി സി അധ്യക്ഷന്‍ പാലോട് രവി ആശുപത്രി മാനേജ്‌മെന്റിനോട് പണം പിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഉടമ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകം പണിതിരുന്നു. ഇത് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചത്. ഇതിന് വേണ്ടി പാലോട് രവി പണം വാങ്ങിച്ചുവെന്നാണ് ആരോപിക്കുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു.

3

എന്നാല്‍ ഇത് സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്ന പ്രവര്‍ത്തകരുടെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് രാഹുല്‍ പിന്മാറിയത്. ആശുപത്രി മാനേജ്‌മെന്റ് പരസ്യത്തിന് വേണ്ടിയാണ് സ്മാരകം പണിതത്. ഇത് ഒരു നാടകമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഡി സി സി സംഘടന യോഗത്തില്‍ ഈ പരാതി ഉന്നയിക്കപ്പെട്ടിരുന്നു.

4

ദേ..നോക്കൂ..ഒരു പച്ചക്കിളി; അപർണയുടെ അടിപൊളി ചിത്രങ്ങൾ

കൂടാതെ പണം പിരിച്ചതില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഡി സി സി അധ്യക്ഷന്‍ സാമ്പത്തിക സഹായത്തിനായി വ്യക്തികളെ സമീപിച്ച് പണം പിരിക്കുന്നുണ്ടെന്ന് ആരോപണം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. അധ്യക്ഷനെ ഉടന്‍ മാറ്റണമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിമാര്‍ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

5

രാഹുല്‍ ഗാന്ധിയുടെ ബാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ രാഹുല്‍ ഉദ്ഘാടനത്തിന് എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ചടങ്ങിനായി എല്ലാവരും എത്തിയതിന് ശേഷം രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കെ സുധാകരന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം വിശ്വാസ്യതയെ നശിപ്പിക്കുന്നതാണെന്നും മഹാമോശമായി പോയെന്നും ശശി തരൂര്‍ എംപി വിമര്‍ശിച്ചിരുന്നു.

6

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ബാരത് ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. വലിയ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് നേതൃത്വം പറയുന്നത്. യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കും. സ്വതന്ത്രഭാരതത്തില്‍ ഇത്തരമൊരു ജാഥ ആദ്യമായാണെന്നും സുധാകരന്‍ അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ യാത്ര കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+