രാഹുലിനൊപ്പം പ്രിയങ്കയും എത്തും; സ്വീകരിക്കാന്‍ പതിനായിരങ്ങള്‍; പാർട്ടി പതാകയില്ല, ദേശീയ പതാക മാത്രം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അണി നിരയ്ക്കുന്ന റോഡ് ഷോയ്ക്ക് ഒരുങ്ങി കല്‍പ്പറ്റ. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മണ്ഡലത്തില്‍ എത്തുന്ന രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഒരുങ്ങുന്നത്. വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്‌ഷോ സംഘടിപ്പിക്കും. പതിനായിരത്തോളം പ്രവർത്തകർ റാലിയില്‍ പങ്കെടുക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.
പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയേന്തിയാവും റോഡ് ഷോ. റോഡ് ഷോ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും...
റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. കേരളത്തിലെ കലാ-സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ രാഹുലിന് പിന്തുണ അറിയിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും.
ഘടകക്ഷി നേതാക്കളായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, മോൻസ് ജോസഫ് എം എൽ എ, എൻ.കെ. പ്രേമചന്ദ്രൻ എംപി, സി.പി. ജോൺ തുടങ്ങിയ നേതാക്കളും പരിപാടിയുടെ ഭാഗമാവും. പരിപാടിയുടെ മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ കത്ത് മണ്ഡലത്തിലെ ഒരോ വീടുകളിലും വിതരണം ചെയ്തിരുന്നു.
Vastu Tips For Money: കുളികഴിഞ്ഞാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, ചെയ്താല്‍ പണ നഷ്ടം
അതേസമയം, ലോക്സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷന്‍ ബി എസ് എന്‍ എല്‍ നേരത്തെ വിച്ഛേദിച്ചിരുന്നു. ഇന്റര്‍നെറ്റും സേവനവും നിര്‍ത്തലാക്കി. കണക്ഷൻ ഒഴിവാക്കുമെന്ന് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ എംപി ഓഫീസിൽ വിളിച്ച് അറിയിച്ചിരുന്നു. ബിഎസ്എന്‍എലിന്റെ ഡൽഹി ഓഫിസിൽനിന്നുള്ള നിർദേശത്തെ തുടർന്നാണയിരുന്നു നടപടി.
എന്നാല്‍ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് വ്യക്തമാക്കി ഡി സി സി പ്രസിഡന്റ് എൻഡി അപ്പച്ചൻ രംഗത്ത് വന്നു. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഡി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications