ഇതൊക്കെ കാണുമ്പോള്‍ പേടി തോന്നുന്നു; യുഡിഎഫ് വേദിയില്‍ വനിതകളില്ലാത്തതില് രാഹുല്‍ ഗാന്ധി

കോഴിക്കോട്: മുക്കത്ത് യു ഡി എഫ് സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷനില്‍ വേദിയില്‍ വനിതാ പ്രാതിനിധ്യമില്ലാത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ അധികം സ്ത്രീകളാണ് എന്ന് രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. സ്ത്രീകളില്ലാത്ത വേദി ഭയം ജനിപ്പിക്കുന്നെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, ടി. സിദ്ദിഖ് എം എല്‍ എ, കെ സി അബു, സി കെ കാസിം, എന്‍ കെ അബ്ദുറഹ്മാന്, വി എസ് ജോയി, എം എ റസാഖ്, ടി ടി ഇസ്മയില്‍ തുടങ്ങിയവരെ സാക്ഷിയാക്കിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
വേദിയില്‍ 20 ശതമാനം വരെ വനിതാ പ്രാതിനിധ്യം ഉണ്ടാകണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെ സദസിലുണ്ടായിരുന്ന വനിതാ പ്രവര്‍ത്തകരും ആവേശത്തിലായി. കൈയടിച്ചും രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ചും ആണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വനിതാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. 'കൈത്താങ്ങ്' പദ്ധതിയിലൂടെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന്റെ വീഡിയോ വേദിയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോളാണ് വനിതകളുടെ അഭാവം രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

വീഡിയോ കാണാനായി പിന്നിലേക്ക് തിരിഞ്ഞ രാഹുല്‍ ഗാന്ധി വേദിയില്‍ സ്ത്രീപ്രാതിനിധ്യമില്ല എന്ന് മനസിലാക്കി. അതേസമയം ഈ വേദിയില്‍ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. അതേസമയം തന്റെ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി സത്യത്തിന് വേണ്ടി ഇനിയും ശബ്ദിക്കും എന്നും കൂട്ടിച്ചേര്‍ത്തു. സത്യം പറയാന്‍ ആരെയും പേടിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
ആര് എസ് എസ്, ബി ജെ പി, പൊലീസ് എന്നൊക്കെ കേട്ടാല്‍ പേടിക്കുന്നവരുണ്ടാകും എന്നും എന്നാല്‍ തനിക്ക് പേടിയില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വീട്ടില്‍ എത്രതവണ പൊലീസ് വന്നാലും എത്ര കേസെടുത്താലും സത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തും എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി ഒരു വ്യക്തിമാത്രമാണ് എന്നും അദ്ദേഹത്തെയോ ആര് എസ് എസിനെയോ ബി ജെ പിയെയോ രാഷ്ട്രീയമായി വിമര്‍ശിക്കുന്നത് എങ്ങനെയാണ് ഇന്ത്യയെ വിമര്‍ശിക്കലാകുന്നത് എന്നും അദ്ദേഹം ചോദിച്ചു.
രാജ്യമെന്നാല്‍ അവര്‍ ആണെന്നാണ് ധാരണ. ഇതൊന്നും അംഗീകരിക്കാനാകില്ല. രാജ്യത്തെ കോടതികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഓരോ ദിവസവും ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. റബ്ബറിന്റെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ ദുരിതത്തിലാണെന്നും വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തര നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുല്‍ ഉറപ്പ് നല്കി.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ, എൻഡിഎ നിർണായക ശക്തിയാകുമെന്ന് -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications