Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ വയനാട്ടിലേക്ക്; അയോഗ്യതയ്ക്ക് ശേഷമുള്ള ആദ്യ സന്ദര്‍ശനം, നേട്ടമാക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍ കെ പി സി സിയുടെ നിര്‍ദേശപ്രകാരം പ്രക്ഷോഭത്തിലാണ്.

അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11 ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 13-ാം തീയതി മണ്ഡലം തലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.

rahul

ഏപ്രില്‍ 10 മുതല്‍ പോഷക സംഘടനകള്‍ , സെല്ലുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ മോദിയുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റല്‍ കാര്‍ഡ് പ്രചാരണം സംഘടിപ്പിക്കുന്നതാണ്. ഏപ്രില്‍ 10 മുതല്‍ 25 വരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് ജയ് ഭാരത് സത്യാഗ്രഹം സംഘടിപ്പിക്കും. ഏപ്രില്‍ 26 മുതല്‍ മെയ് 10 വരെ ജില്ലാ ആസ്ഥാനത്ത് സമ്മേളനം സംഘടിപ്പിക്കുന്നതാണ്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയെങ്കിലും വയനാച് ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതിരഞ്ഞെടുപ്പിന് ആറ് മാസത്തെ സാവകാശമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+