ഉമ്മന്‍ ചാണ്ടിയുമല്ല ചെന്നിത്തലയുമല്ല, കേരളത്തിലെ മുഖ്യമന്ത്രി ആരാവണം? തുറന്ന് പറഞ്ഞ് രാഹുല്‍!!
പെരുമ്പാവൂര്‍: കേരളം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സജീവ പ്രചാരണത്തിലാണ് രാഹുല്‍ ഗാന്ധി. ഇടതുസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ അതിലേറെ കടന്നാക്രണവുമാണ് രാഹുല്‍ നടത്തിയത് ഇതിനിടയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന ചോദ്യം ഉയര്‍ന്ന് വരികയും ചെയ്തു. ഇതിന് രാഹുല്‍ ഞെട്ടിക്കുന്ന ഉത്തരമാണ് നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹം പറഞ്ഞ കാര്യത്തില്‍ ഇല്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

കേരളത്തില്‍ വനിത വരണം
കേരളത്തില്‍ വനിതാ മുഖ്യമന്ത്രി വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ തുറന്ന് പറഞ്ഞു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും മുഖ്യമന്ത്രി പദത്തിനായി ലക്ഷ്യമിടുന്ന സമയത്താണ് രാഹുലിന്റെ പരാമര്‍ശം വന്നിരിക്കുന്നത്. അതേസമയം വനിതാ മുഖ്യമന്ത്രി വരുന്നതിന് കുറച്ച് കൂടി സമയം വേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പ്രചാരണത്തിനായി എത്തിയ സമയത്താണ് ഗ്രൂപ്പ് നേതാക്കളെ ഒന്നടങ്കം രാഹുല്‍ ഞെട്ടിച്ചത്. നേരത്തെ ശബരിമല യുവതീപ്രവേശന വിഷയത്തിലും രാഹുല്‍ എല്‍ഡിഎഫ് അനുകൂല നിലപാടായിരുന്നു എടുത്തത്.

വനിതകള്‍ തന്നെ വരും
കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. പക്ഷേ അതിന് കുറച്ച് കൂടി സമയം വേണ്ടി വരും. എങ്കിലും ആ ശ്രമം ഉപേക്ഷിക്കില്ല. വനിതാ മുഖ്യമന്ത്രി കൊണ്ടുവരാനായി താന്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് നിരയില്‍ ഇത്തവണ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നീ പ്രമുഖ നേതാക്കളും മത്സരരംഗത്തുണ്ട്.

യുവാക്കളെ ലക്ഷ്യമിട്ട്
രാഹുല്‍ തന്റെ നയം കഴിഞ്ഞ ദിവസം തന്നെ കൃത്യമായി സൂചിപ്പിച്ചിരുന്നു. യുവാക്കളും വനിതകളുമാണ് അദ്ദേഹം കോണ്‍ഗ്രസിനൊപ്പം കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിന്റെ ശക്തമായ വോട്ടുബാങ്കാണ് ഇവരെന്ന് രാഹുലിന് അറിയാം. അതാണ് രാഹുല്‍ ജയിക്കാനായി വേണ്ടതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ ടീം രാഹുല്‍ നടത്തിയ സര്‍വേയിലും ഇപ്പോഴുള്ള ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇവരുടെ വോട്ടുകളെ ഏകീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഉള്ളത്. അതാണ് രാഹുല്‍ തന്നെ ക്യാമ്പസുകളിലേക്ക് അടക്കം എത്തിയത്.

ഉദ്യോഗാര്‍ത്ഥി സമരം
ഉദ്യോഗാര്‍ത്ഥി സമരം ഇന്നും രാഹുല്‍ ഉയര്‍ത്തി കാണിച്ചു. കേരളത്തിലെ യോഗ്യതയുള്ള യുവാക്കള്‍ക്ക് കൊടുക്കേണ്ട ജോലി സിപിഎം അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ജോലിക്ക് വേണ്ടി സമരം ചെയ്ത ചെറുപ്പക്കാരോട് സംസാരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല. യുവാക്കള്‍ പറയുന്നതില്‍ സത്യമുള്ളത് കൊണ്ടാണത്. കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കാം എന്നാണ് എല്‍ഡിഎഫ് നിലപാട്. ആര്‍എസ്എസില്‍ നില്‍ക്കുന്നവരെ ബിജെപി സഹായിക്കുന്നു. കോണ്‍ഗ്രസ് എല്ലാവരെയും സഹായിക്കുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.

എന്തുകൊണ്ട് യുവാക്കള്‍
യുവാക്കള്‍ കോണ്‍ഗ്രസില്‍ നിര്‍ണായകമാണെന്ന് രാഹുല്‍ പറയുന്നു. 55 സ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. അതില്‍ പുതുമുഖങ്ങളുമുണ്ട്. മുഴുവന്‍ സീറ്റുകളിലും അങ്ങനെ പറ്റില്ല. കോണ്‍ഗ്രസിന് അനുഭവ സമ്പത്തുള്ളവരും വേണം. ന്യായ് പദ്ധതി ആരുടെയും ഔദാര്യമല്ല. അത് ജനങ്ങളുടെ തന്നെ പണമാണ്. സിപിഎം അവരുടെ പാര്‍ട്ടിയുടെ കാര്യം മാത്രം നോക്കരുത്. സംസ്ഥാനത്തിന്റെ കൂടി കാര്യം നോക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയെത്തി
ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി രാഹുല്‍ പ്രചാരണത്തിനിറങ്ങി. പുതുപ്പള്ളിയില്‍ വോട്ട് ചോദിച്ച് ഇറങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുലിന്റെ പ്രചാരണം യുഡിഎഫ് കോട്ടകളെ ഇളക്കി മറിക്കുന്നതായിരുന്നു. അതേസമയം കേരളത്തില്‍ ബിജെപിക്ക് ഏഴ് സീറ്റ് കിട്ടാനാണ് സിപിഎം പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജെപിക്ക് പകരം പിണറായിക്ക് തുടര്‍ ഭരണം നല്‍കും. ഇതാണ് കേരളത്തിലെ ഡീലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പിആര്‍ സര്‍ക്കാര്‍
പിണറായി സര്‍ക്കാര്‍ കംപ്ലീറ്റ് പിആര്‍ സര്‍ക്കാരാണ്. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ല. പിണറായി പക്ഷേ കുറവുകള്‍ മറയ്ക്കാനാണ് ശ്രമിക്കുന്നത്. അവര്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ ഉപയോഗിച്ച് ഇതിനെ മറച്ച് പിടിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയാണ് അവരുടെ ഇപ്പോഴത്തെ പിആര്‍ വര്‍ക്ക്. യുഡിഎഫ് അധികാരം പിടിച്ചാല്‍ സൗജന്യ അരി വിതരണം നൂറ് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications