കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഡിസിസി പിടിക്കാന്‍ പോര്, ആര്യാടനെ വെട്ടാന്‍ അനില്‍ കുമാര്‍, രാഹുലിന് മുന്നില്‍ പട്ടിക

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഡിസിസി പിടിക്കാന്‍ വമ്പന്‍ പോര്. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഡിസിസികളിലെ പട്ടികയുണ്ട്. ഇതില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് എളുപ്പമാകില്ലെന്നാണ് സൂചന. മലപ്പുറം ഡിസിസിയിലാണ് ഏറ്റവും പോര് നടക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ മാറ്റാനുള്ള നീക്കം എപി അനില്‍ കുമാര്‍ നടത്തിയിരിക്കുകയാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പിന്തുണയുമുണ്ടെന്നാണ് സൂചന. നിര്‍ണായക റോള്‍ ഡിസിസികളില്‍ പ്രമുഖ നേതാക്കള്‍ക്കുണ്ടാവുമെന്ന സൂചന രാഹുല്‍ നല്‍കുന്നുണ്ട്.

കെ സുരേന്ദ്രനെ വേട്ടയാടുന്നു, സത്യാഗ്രഹവുമായി ബിജെപി നേതാക്കൾ- ചിത്രങ്ങൾ

pic1

പാലക്കാട് ഡിസിസിയെ നയിക്കാന്‍ വിടി ബല്‍റാം എത്തുമെന്ന സൂചനയാണ്. തൃത്താലയില്‍ പരാജയപ്പെട്ടെങ്കിലും പാലക്കാട് ജില്ലയില്‍ ജനപ്രീതിയില്‍ മുന്നിലുള്ളത് ബല്‍റാമിനാണ്. മറ്റ് പദവികളൊന്നും ബല്‍റാമിന് ഇപ്പോഴില്ല. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യവും ബല്‍റാമിന്റെ കാര്യത്തിലുണ്ട്. ഷാഫി പറമ്പിലിന്റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ ഷാഫി എംഎല്‍എയായത് കൊണ്ട് സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. ഷാഫി അധ്യക്ഷനാവാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

pic2

തിരുവനന്തപുരത്ത് കാര്യമായിട്ടുള്ള മാറ്റങ്ങള്‍ വേണമെന്ന് നിര്‍ബന്ധമായി രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെഎസ് ശബരീനാഥനെ അധ്യക്ഷ പദവി ഏല്‍പ്പിക്കാനാണ് സാധ്യത. തൃശൂരില്‍ അനില്‍ അക്കരയെ ഡിസിസി പ്രസിഡന്റാക്കാനാണ് മറ്റൊരു നീക്കം. വടക്കാഞ്ചേരി സിപിഎം കോട്ടയായിട്ടും കഴിഞ്ഞ രണ്ട് തവണയും മികച്ച പോരാട്ടമായിരുന്നു അനില്‍ അക്കര കാഴ്ച്ചവെച്ചത്. പത്തനംതിട്ടയുടെ ചുമതല റിങ്കു ചെറിയാനെ ഏല്‍പ്പിക്കുമെന്നും സൂചനയുണ്ട്.

pic3

മലപ്പുറത്ത് ഡിസിസി സ്ഥാനത്തിലാണ് പോര് നടക്കുന്നത്. അധ്യക്ഷനായി വരാന്‍ എപി അനില്‍കുമാറാനാണ് താല്‍പര്യപ്പെട്ട് നില്‍ക്കുന്നത്. രണ്ട് ദിവസം ഇതിനായി ദില്ലിയിലെത്തി അനില്‍ കുമാര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. കെസി വേണുഗോപാലുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയെന്നും, ഒപ്പം താരിഖ് അന്‍വറുമായും സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ തന്റെ ബയോഡാറ്റ നല്‍കിയെന്നും സൂചനയുണ്ട്.

pic4

മലപ്പുറം ഡിസിസിക്ക് വലിയ പ്രാധാന്യം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ വയനാടിന്റെ ഭാഗമാണ് മലപ്പുറം. ഇതോടൊപ്പം വയനാട് ഡിസിസിയും രാഹുലിന്റെ മേല്‍നോട്ടത്തിലാണുള്ളത്. ഈ രണ്ടിടത്തും ഏറ്റവും മികച്ച നേതാക്കള്‍ തന്നെ വരണമെന്ന നിലപാടിലാണ് രാഹുല്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട്, മണ്ഡലങ്ങളുടെ ചുമതല അനില്‍ കുമാറിനുള്ളത്. എംഎല്‍എമാരെ ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിയമിക്കുന്നതിന് തല്‍ക്കാലം രാഹുല്‍ തടസ്സം നില്‍ക്കുന്നില്ല.

pic5

ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ പേരാണ് എ ഗ്രൂപ്പ് ഉയര്‍ത്തി കാണിക്കുന്നത്. പക്ഷേ ഗ്രൂപ്പുകള്‍ക്ക് ഇപ്പോള്‍ ഹൈക്കമാന്‍ഡില്‍ സ്വാധീനമില്ല. കെസി വേണുഗോപാലുമായി നല്ല അടുപ്പവും അനില്‍കുമാറിനുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് ഗുണകരമാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന നയം ഡിസിസിയില്‍ നടപ്പാക്കിയാല്‍ അനില്‍കുമാറിനെ വെട്ടാന്‍ പാകത്തില്‍ നില്‍ക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍. ആര്യാടന്‍ ഷൗക്കത്ത് വരുന്നതിനോട് എതിര്‍പ്പുള്ള ഒരു വിഭാഗവും മലപ്പുറത്തുണ്ട്.

pic6

വനിതകള്‍ ഡിസിസികളെ നയിക്കുന്ന കാര്യവും രാഹുലിന്റെ പരിഗണനയിലുണ്ട്. നിലവില്‍ കൊല്ലം ഡിസിസി ബിന്ദു കൃഷ്ണയാണ് നയിക്കുന്നത്. അവിടെ മാറ്റം വരുമോ എന്ന് വ്യക്തമല്ല. രണ്ട് വനിതകള്‍ കൂടി വരുമെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിസിസികളിലായിരിക്കും ഈ നിയമനമെന്നാണ് സൂചന. തിരുവനന്തപുരത്ത് ശബരിനാഥന്റെ പേരിന് മുന്‍തൂക്കമുള്ളതിനാല്‍ കോഴിക്കോട്ടും എറണാകുളത്തും വനിതകള്‍ കോണ്‍ഗ്രസിനെ നയിക്കാനാണ് സാധ്യത.

pic7

സിപിഎം ജില്ലാ സെക്രട്ടറിമാരുമായി ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ളവരെയാണ് കോണ്‍ഗ്രസും ജില്ലാ അധ്യക്ഷന്‍മാരായി നിയമിക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച് വന്നിരുന്ന ശൈലിയെ അടിമുടി പൊളിക്കാന്‍ കൂടിയാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. രാഹുലിനോട് ഈ നിര്‍ദേശങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട് സുധാകരന്‍. എന്ത് മാറ്റവുമായി മുന്നോട്ട് പോകാമെന്നാണ് സുധാകരന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജ്യോതി വിജയകുമാറിന് മുന്‍തൂക്കമുണ്ട്. ദീപ്തി മേരി വര്‍ഗീസാണ് പരിഗണിക്കുന്ന മറ്റൊരാള്‍.

ഹോട്ട് ലുക്കില്‍ നന്ദിനി റായി-പുത്തന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
rahul gandhi set to revamp dcc's in kerala but infighting grows in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X