Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഏപ്രില്‍ 16ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും, തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചേക്കും!!

സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ പ്രചാരണ പരിപാടികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് വയനാട്ടിലെത്തും. പ്രധാനമായും രാഹുലിന്റെ മണ്ഡലത്തിലാണ് പ്രചാരണം. വരുന്ന ബുധനാഴ്ച്ച വയനാട്ടിലെത്തുന്ന രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയേക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനി സന്ദര്‍ശിക്കണമെന്ന ആഗ്രഹം രാഹുല്‍ അറിയിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

1

അതേസമയം പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തുന്നുണ്ട്. രാഹുല്‍ വനയാട് മണ്ഡലത്തിലെ ബത്തേയിരിയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുക്കുന്നുണ്ട്. മാനന്തവാടിയിലും രാഹുല്‍ പ്രസംഗിക്കണമെന്ന ആവശ്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എഐസിസിക്ക് മുന്നില്‍ വെച്ചിരുന്നെങ്കിലും നിലമ്പൂരിലും ഏറനാടുമടക്കം മറ്റ് മൂന്നിടങ്ങളിലും എത്തേണ്ടതിനാല്‍ വയനാട് ജില്ലയിലെ പൊതുയോഗം ബത്തേരിയില്‍ മാത്രമാക്കാനാണ് തീരുമാനം.

മാനന്തവാടിയിലെ തിരുനെല്ലിയിലെ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് രാഹുലിന് താല്‍പര്യമുണ്ട്. 1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയില്‍ എത്തിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴും രാഹുല്‍ തിരുനെല്ലി സന്ദര്‍ശിക്കാനുള്ള താല്‍പര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രിയങ്കയ്ക്കും തിരുനെല്ലി സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ട്. മാനന്തവാടി ടൗണില്‍ നിന്നും 32 കിലോമീറ്റര്‍ മാറിയുള്ള തിരുനെല്ലി ക്ഷേത്രത്തിലെത്താന്‍ 20 കിലോമീറ്ററിലേറെ വനത്തിലൂടെ സഞ്ചരിക്കണം.

മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ സാഹചര്യത്തില്‍ പോലീസും എസ്പിജിയും മറ്റ് സുരക്ഷാ ഏജന്‍സികളും അനുമതി നല്‍കിയാല്‍ മാത്രമേ രാഹുലിന് തിരുനെല്ലിയിലെത്താനാകൂ. അതേസമയം രാഹുല്‍ തിരുനെല്ലിയില്‍ എത്തിയാല്‍ വയനാടിലെ പാകിസ്താനോട് ഉപമിച്ചുള്ള അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടി നല്‍കാനും സാധിക്കും. അതേസമയം 20ന് വയനാട്ടിലെത്തുന്ന പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കും.

വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+