'സിനിമാക്കാര്‍ ഇടതുപക്ഷമല്ലെങ്കില്‍ കൂവി തോല്പ്പിക്കുന്ന ഗുണ്ടായിസത്തെ പ്രതിരോധിച്ച മനുഷ്യന്‍';
കൊച്ചി: പിറന്നാള്‍ ദിനത്തില്‍ നിര്‍മാതാവ് ആന്റോ ജോസഫിന് ആംശകളറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുലിന്റെ ആശംസ.
സിനിമക്കാര്‍ ആയാല്‍ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കില്‍ 'കൂവി തോല്പ്പിക്കും' എന്നുമുള്ള സാംസ്‌കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫെന്ന് രാഹുല്‍ കുറിച്ചു.

ഇപ്പോഴും പഴയ കോട്ടയം ജില്ല കെ എസ് യു കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്ന ആളാണ് ആന്റോയെന്നും രാഹുല്‍ പറഞ്ഞു.
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി
ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ പിണറായി സര്‍ക്കാര്‍ നില കൊള്ളുമ്പോഴും , നാളെകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാവുന്ന വേട്ടയാടലുകളില്‍ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി യുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച്, ഉമ തോമസ് എന്ന പഴയ കാല കെ എസ് യു നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരനാണ് ആന്റോ ജോസഫെന്നും രാഹുല്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സിനിമക്കാര്‍ ആയാല്‍ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കില്‍ 'കൂവി തോല്പ്പിക്കും' എന്നുമുള്ള സാംസ്‌കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്
ഇപ്പോഴും ആ പഴയ കോട്ടയം ജില്ല കെ എസ് യു കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവന്‍.
ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ പിണറായി സര്‍ക്കാര്‍ നില കൊള്ളുമ്പോഴും , നാളെകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളില്‍ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി ടി യുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച്, ഉമ തോമസ് എന്ന പഴയ കാല കെ എസ് യു നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരന്‍.....
പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്.... ആന്റോ ചേട്ടനും , അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ആശംസകള്‍, അഭിവാദ്യങ്ങള്‍....
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ എല്‍ഡിഎറിനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരുന്നു. എഎ റഹിമിനെയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചത്. ജോറാണേ ജോറാണേ ജോ ജോസഫ് ജോറാണെ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് റഹിം പാടിയ പാട്ടിന് മറുപാട്ട് പാടിയായിരുന്നു രാഹുല്‍ മാങ്കുട്ടത്തിന്റെ പരിഹാസം. ജോറാണേ ജോറാണേ ഉമ തോമസ് ജോറാണേ എന്നാണ് രാഹുല്‍ മറുപാട്ട് പാടിയത്.












Click it and Unblock the Notifications