'അവനൊപ്പം' എന്ന് പോസ്റ്റുകള്‍; നവമാധ്യമങ്ങളില്‍ അതിജീവിതയെ അപമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍
പത്തനംതിട്ട: സൈബര്‍ അധിക്ഷേപ കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യത്തെ ബലാത്സംഗ കേസിലെ അതിജീവിതയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിലാണ് അറസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളിലെ അതിജീവിതകളെ രഞ്ജിത തുടര്‍ച്ചയായി അധിക്ഷേപിച്ചിരുന്നു. ആദ്യത്തെ അതിജീവിതയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. രഞ്ജിതയുടെ അറസ്റ്റ് പത്തനംതിട്ട സൈബര്‍ പൊലീസാണ് രഖപ്പെടുത്തിയത്. കോട്ടയത്തെ ബന്ധുവീട്ടില്‍ സൈബര്‍ പൊലീസ് എത്തിയാണ് രഞ്ജിതയെ കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് നേതാവാണ് രഞ്ജിത പുളിയ്ക്കന്‍. സൈബര്‍ അധിേക്ഷപത്തിന് പത്തനംതിട്ട സൈബര്‍ പൊലീസും തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസും രഞ്ജിതക്കെതിരെ കേസെടുത്തിരുന്നു. രഞ്ജിതയ്‌ക്കെതിരെയുള്ള അന്വേഷണം കഴിഞ്ഞ കുറച്ചു നാളുകളായി നടന്നുവരികയായിരുന്നു. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വീണ്ടും രഞ്ജിത സമൂഹ മാധ്യമങ്ങളില്‍ അതിജീവിതയ്‌ക്കെതിരെ പോസ്റ്റ് ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സിറ്റി സൈബര്‍ പൊലീസ് വീണ്ടും കേസെടുത്തത്. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഉപാധികളോടെ രഞ്ജിതയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തിട്ട് പോലും അതിജീവിതകളെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പങ്കുവെച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാനും രഞ്ജിത തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് രഞ്ജിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയുള്ള തുടര്‍ നടപടികള്‍ കേസില്‍ ഉണ്ടാകും.
തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതിജീവിതയെ അധിക്ഷേപിച്ച പരാതിയില്‍ പത്തനംതിട്ടയില്‍ ഒരൊറ്റ കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നിരവധി തവണയാണ് അതിജീവിതയെ അപമാനിച്ചുകൊണ്ട് രഞ്ജിത ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവെച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുക മാത്രമല്ല അതിജീവിതയുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തികൊണ്ടുള്ള പോസ്റ്റുകള്‍ ആയിരുന്നു രഞ്ജിത പങ്കുവെച്ചത്. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് നടപടികളിലേക്ക് കടക്കും.












Click it and Unblock the Notifications