Get Updates
Get notified of breaking news, exclusive insights, and must-see stories!

പണ്ട് യെച്ചൂരിയെ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നുള്ളൂ:രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരോട് രണ്ട് കാര്യം പറയാം എന്ന് രാഹുല്‍ പറഞ്ഞു ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്:
ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പേടിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചു തകര്‍ക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരോട് രണ്ട് കാര്യം പറയാം
1) ആ ഓഫീസില്‍ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തില്‍ ഒരുത്തനെ SDPIക്കാരന്‍ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാന്‍ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങള്‍.
2) പണ്ട് നാല് പേര് ചേര്‍ന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു, അദ്ദേഹം പറഞ്ഞു.

rahul

എഴുത്തും വായനയും അറിയുന്ന വകതിരിവുള്ള ഒരുത്തനും എസ്എഫ്‌ഐയില്‍ ഇല്ലെന്നും എങ്കിലും അല്പം ബോധമുള്ള ഏതോ ഒരുത്തനാണ് മുഖ്യമന്ത്രിയുടെ പ്രതികാത്മക പ്രതിരൂപമായ വാഴ രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വെച്ചതെന്നും കാരണം അവനറിയാം ബഫര്‍ സോണ്‍ വിഷയത്തിലെ ഉത്തരവാദി പിണറായിയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്ന്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകരുടെ അതിക്രമം. സംഭവത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

ഈ മാര്‍ച്ചാണ് ആക്രമണം ഉണ്ടായത്. എസ്എഫ്‌ഐയുടെ ആക്രമണത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി രംഗത്തുവന്നിരുന്നു.

എസ്എഫ്‌ഐയുടെ ആക്രമണം ശരിയായ പ്രവണത അല്ലെന്നും സിപിഐഎം സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും യെച്ചൂരി അറിയിച്ചു. സംഭവത്തില്‍ ശരിയായ അന്വേഷണം പോലീസ് നടത്തുമെന്നും മുഖ്യമന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ അതിക്രമത്തെ മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങളും സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതിക്രമത്തെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+