'ഷാഫി പറമ്പിലുമായി ഗുരുശിഷ്യ ബന്ധമൊന്നും ഇല്ല, തനിക്ക് എതിരായ സൈബർ ആക്രമണം ആരുടെ കൊട്ടേഷൻ'?

രാജ്മോഹൻ ഉണ്ണിത്താന് നേർക്കുളള സൈബർ ആക്രമണത്തിന് പിന്നിൽ താനാണെന്നുളള ആരോപണങ്ങൾ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ. രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിലെ ആർക്കുമെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം: '' കോണ്‍ഗ്രസിന് അകത്തുളള ഒരാള്‍ക്കുമെതിരെ സൈബര്‍ അറ്റാക്ക് നടത്തിയിട്ടില്ല. സംശയം അവശേഷിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി കൊടുത്ത് താന്‍ ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടുപിടിക്കാവുന്നതാണ്. ഷാഫി പറമ്പിലുമായി സഹോദര സ്‌നേഹമാണ് ഉളളത്, ഗുരുശിഷ്യ ബന്ധമൊന്നും ഇല്ല.

Rahul

സൈബര്‍ അറ്റാക്ക് തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് സമയത്ത് പിവി അന്‍വറിനെ കാണാന്‍ പോയപ്പോഴും തനിക്ക് എതിരെ കേസുകള്‍ വന്നപ്പോഴും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്ക് എതിരെ ക്രൂരമായ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതപ്പോള്‍ ആരുടെ കൊട്ടേഷന്‍ ആണ്. തനിക്ക് എതിരെ നടന്നത് ആരുടെ കൊട്ടേഷന്‍ ആണ്. സൈബര്‍ ആക്രമണം എന്നത് ഏതെങ്കിലുമൊരു വ്യക്തിയോ കേന്ദ്രമോ നടത്തുന്നതാണെന്ന് കരുതുന്നില്ല.

യൂത്ത് കോണ്‍ഗ്രസിലും അടി, കുതികാൽ വെട്ടാതെ ഉമ്മൻചാണ്ടിക്കൊപ്പം നിന്നതാണ് യോഗ്യതയെന്ന് അഖിൽ
യൂത്ത് കോണ്‍ഗ്രസിലും അടി, കുതികാൽ വെട്ടാതെ ഉമ്മൻചാണ്ടിക്കൊപ്പം നിന്നതാണ് യോഗ്യതയെന്ന് അഖിൽ

യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പറഞ്ഞ കാര്യത്തിന് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ഉമ്മന്‍ചാണ്ടിയുടെ ഭാര്യയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി എന്നായിരിക്കും ചില ദുഷ്ടബുദ്ധികളുടെ തലക്കെട്ട്. ഉമ്മന്‍ചാണ്ടിയെ പോലൊരു മനുഷ്യന്റെ ഭാര്യയ്ക്ക് മറുപടി കൊടുക്കാന്‍ മാത്രം വലിപ്പം തനിക്ക് ഇപ്പോഴും ഇല്ല, നാളെയും ഇല്ല. വീട്ടില്‍ ഇരിക്കുന്ന ആളുകളെ വിവാദത്തിലേക്ക് കൊണ്ട് വരേണ്ട.

എന്നോ കഴിഞ്ഞൊരു യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്. അധ്യക്ഷന്‍ മാറി പുതിയ അധ്യക്ഷന്‍ വന്നു. അടുത്ത കമ്മിറ്റിയിലേക്കും പോകും. ആ സമയത്ത് വീണ്ടും അതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. ഷാഫി പറമ്പിലിന് ഒരു കത്ത് കൊടുത്താല്‍ ആ കത്ത് ചുരുട്ടിക്കളഞ്ഞ് പ്രസിഡണ്ടാക്കാന്‍ പറ്റുന്ന വ്യവസ്ഥിതി ആയിരുന്നില്ല യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma