Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിൽ? പാലക്കാട്ടെ ഫ്‌ളാറ്റിലെത്തി പരിശോധിച്ച് പോലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെ തേടി അന്വേഷണ സംഘം പാലക്കാട്ടെ ഫ്‌ലാറ്റിലെത്തി. എഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് സംഘം പാലക്കാട് എത്തിയത്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തി. രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്.

ഞായറാഴ്ച രാവിലെയാണ് അന്വേഷണ സംഘം ഫ്ലാറ്റിലെത്തിയത്. ഉച്ചവരെ പരിശോധന തുടര്‍ന്നു. പാലക്കാട്ടെ ഫ്‌ളാറ്റിൽ എത്തിച്ചും രാഹുൽ പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. എന്നാൽ യുവതി പരാതിയിൽ പറയുന്ന കാലയളവിലുള്ള ദൃശ്യങ്ങളൊന്നും അന്വേഷണസംഘത്തിന് അവിടെ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. അത്രയും കാലം മുൻപത്തെ ദൃശ്യങ്ങൾ ഡിവിആറിൽ നിന്നും കണ്ടെടുക്കാൻ സാധിക്കില്ലെന്നതിനാലാണ് ദൃശ്യങ്ങൾ ലഭിക്കാതെ പോയതെന്നാണ് കരുതപ്പെടുന്നത്. ഹാർഡ് ഡിസ്‌ക് പരിശോധിച്ചാൽ ദൃശ്യങ്ങൾ കണ്ടെത്താനാകും. ഇതിനായി ഹാർഡ് ഡിസ്‌ക് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

ra2-1

രാഹുൽ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതിനിടയിൽ രാഹുൽ കോയമ്പത്തൂരിലേക്ക് കടന്നതായി സൂചനയുണ്ട്. തുടർന്ന് ഒരു സംഘം ഉദ്യോഗസ്ഥർ കോയമ്പത്തൂർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നാണ് പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം. രാഹുല്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി മഹ്സറില്‍ ഒപ്പിട്ടതായി വാര്‍ത്തകള്ർ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് വിലയിരുത്തുന്നത്.

ഇന്ന് കൂടുതല്‍ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ക്രൂരമായ ബലാത്സംഗമാണ് രാഹുല്‍ നടത്തിയതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. വിവാഹ ബന്ധം തകര്‍ന്നപ്പോളാണ് രാഹുലിമായി അടുക്കുന്നത്. ആ ബന്ധം സൌഹൃദമായി, പിന്നീട് പ്രണയത്തിലേക്കും വഴിമാറി. കുഞ്ഞുണ്ടായാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു, തുടര്‍ന്നാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിനുശേഷം പിന്നീട് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായും യുവാതി മൊഴിയില്‍ പറയുന്നുണ്ട്.

അതേസമയം ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണ് യുവതി ഗര്‍ഭഛിദ്രത്തിനായി ഉപയോഗിച്ചത് എന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയ മൊഴി. പരാതിക്കാരിക്ക് കടുത്ത രക്തസ്രാവമാണ് അനുഭവപ്പെട്ടതെന്നും അവര്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നുവെന്നും ഡോക്ടര്‍മാരുടെ മൊഴിയില്‍ പറയുന്നുണ്ട്. ഇതും കേസില്‍ രാഹുലിന് കുരുക്കായേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+