'ടിഷ്യു പേപ്പർ വലിച്ചെടുക്കുന്നത് പോലെയാണ് ആന്റോ അഗസ്‌റ്റിന്റെ തട്ടിപ്പുകൾ'; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചതിന് അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്‌റ്റിനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ടിഷ്യു ബോക്‌സിൽ നിന്ന് ടിഷ്യു പേപ്പർ വലിച്ചെടുക്കുന്നത് പോലെയാണ് ആന്റോ അഗസ്‌റ്റിന്റെ തട്ടിപ്പുകൾ, ഒന്ന് എടുക്കുമ്പോൾ അടുത്തത് വരും; എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ: വ്യാജ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ അറസ്‌റ്റ് ചെയ്യപ്പെട്ട നിമിഷം മുതൽ ആന്റോ അഗസ്‌റ്റിനും, ആന്റോ അഗസ്‌റ്റിന്റെ ക്യാപ്സ്യൂൾ വിതരണക്കാരായ അന്തം കമ്മികളും അന്തം മാധ്യമ പ്രവർത്തകരും പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ക്യാപ്സ്യൂൾ ആ വീട് അയാളുടെ പേരിലല്ല എന്നാണ്. മറ്റാരുടെയോ പേരിൽ ഉള്ള വീട്ടിൽ നിന്ന് മദ്യം പിടിച്ചാൽ അവരെ അല്ലേ അറസ്‌റ്റ് ചെയ്യണ്ടത് എന്നാണ്.

rahul mamkootathil

എന്താണ് ഇങ്ങനെയൊരു വാദം വിചിത്രമായി ഉന്നയിക്കുന്നത് എന്ന് ഞാനും ആലോചിച്ചിരുന്നു. ആദ്യം കരുതിയത് ആന്റോ അഗസ്‌റ്റിൻ ഈ വീട് മറ്റാർക്കെങ്കിലും വിറ്റതായിരിക്കുമെന്നും, എന്നിട്ട് പതിവ് പോലെ അയാളെ ഭീഷണിപ്പെടുത്തി ആ വീട് കൈവശം വെച്ചേക്കുക ആണെന്നുമാണ്. എന്നാൽ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവരുമ്പോഴാണ് അറിയുന്നത്, ആന്റോ അഗസ്‌റ്റിന്റെ വീടിന്റെ ഉടമസ്ഥാവകാശി ആന്റോ അഗസ്‌റ്റിന്റെ അമ്മായിയമ്മയാണ് എന്ന്.

വ്യാജമദ്യം വീട്ടിൽ സൂക്ഷിക്കുന്നത് ഗുരുതരമായ ഓഫൻസാണെന്നും ജയിലിൽ കിടക്കേണ്ട കുറ്റമാണെന്നും മനസ്സിലായിട്ടും, ആ വീടിന്റെ ഉടമസ്ഥാവകാശി ഞാനല്ല, എന്റെ അമ്മായിയമ്മയാണെന്ന് പറഞ്ഞ് അമ്മായിയമ്മയെ ജയിലിലടക്കാൻ തീരുമാനിച്ച അയാൾ എത്ര വലിയ ഫ്രോഡാണ് എന്ന് പ്രത്യേകമായി ഇനി പറയേണ്ടതില്ലല്ലോ. ഈ നൂറ്റാണ്ടിലെ മികച്ച മരുമകൻ തന്നെ!

ഇതിനകത്തും മറ്റൊരു തട്ടിപ്പ് കൂടി ഒളിഞ്ഞിരിക്കുന്നു. ജനങ്ങളെ പറ്റിച്ച ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട് അയാൾ സ്യൂട്ട് ഫയൽ ചെയ്‌തപ്പോൾ, ഈ വീട് ജപ്‌തിയായി പോയതുമായി ബന്ധപ്പെട്ട സർഫാസി നിയമപ്രകാരം ഈ വീട് വാങ്ങിയിരിക്കുന്നത് അയാളുടെ അമ്മായിയമ്മയാണ്. അതായത്, ജനങ്ങളെ പറ്റിച്ച പൈസ അവർക്ക് കൊടുക്കാതിരിക്കാൻ വേണ്ടി മാത്രം അമ്മായിയമ്മയുടെ പേരിലേക്കാണ് ഈ വീട് മാറ്റിയിരിക്കുന്നത് എന്ന് പകൽ പോലെ വ്യക്തമാണ്. അത് പോലും മറ്റൊരു തട്ടിപ്പാണ്.

വീട്ടിൽ സൽക്കരിക്കാൻ വിളിച്ചുവരുത്തിയ കൂട്ടുകാർക്ക് കൊടുത്ത മദ്യം പോലും വ്യാജമാണെന്ന് പറയുമ്പോൾ, അയാളിൽ നിന്ന് നമ്മൾ വേറെ എന്താണ് പ്രതീക്ഷിക്കേണ്ടത്? കണ്ണു അടിച്ചു പോകാഞ്ഞത് ആ കൂട്ടുകാരുടെ ഭാഗ്യം. ടിഷ്യു ബോക്‌സിൽ നിന്ന് ടിഷ്യു പേപ്പർ വലിച്ചെടുക്കുന്നത് പോലെയാണ് ആന്റോ അഗസ്‌റ്റിന്റെ തട്ടിപ്പുകൾ, ഒന്ന് എടുക്കുമ്പോൾ അടുത്തത് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma