'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ
നേതൃത്വവുമായി സീറ്റിന്റെ പേരിൽ ഇടഞ്ഞ കണ്ണൂർ എംപി കെ സുധാകരന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കെ സുധാകരൻ കോൺഗ്രസിൽ തന്നെ തുടരണമെന്നും അദ്ദേഹം കണ്ണൂരിലെ രക്തസാക്ഷികളുടെ നേതാവാണെന്നും മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങളെന്നും സുധാകരനോട് രാഹുൽ പറഞ്ഞു.
കെ സുധാകരനോട് കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോൾ ഒരു ജനസാഗരമാകും. നിങ്ങൾക്ക് പ്രാണൻ പകുത്ത് നൽകിയ പ്രവർത്തകരെ നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു രാഹുൽ ചോദിച്ചത്.

അതൊക്കെയും പക്ഷേ കോൺഗ്രസുകാരനായ ഞങ്ങളുടെ സുധാകരട്ടനോടുള്ള സ്നേഹമാണ്...അങ്ങനെ ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്. പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ചയെന്നും രാഹുൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ
ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നൽകിയത്. കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങൾ.
കണ്ണൂർ എംഎൽഎ എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികൾ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ കെഎസ് നിങ്ങൾ ഇന്ന് ഇരിക്കുന്നത്. പേരിനു പിന്നിലുള്ള അക്ഷരങ്ങൾ അല്ലല്ലോ ഒരു രാഷ്ട്രീയക്കാരന്റെ പദവി. ഇതൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ കെഎസ് നിങ്ങൾക്കറിയാൻ.
"ജീവൻ വേണേൽ തന്നേക്കാം " എന്ന് പ്രവർത്തകർ താങ്കൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് ആലങ്കാരികം അല്ലല്ലോ, അത് അർത്ഥവത്തായത് അല്ലേ? ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോൾ ഒരു ജനസാകരമാകും. നിങ്ങൾക്ക് പ്രാണൻ പകുത്ത് നല്കിയ പ്രവർത്തകരെ നിങ്ങൾക്ക് അറിയില്ലേ KS?
അതൊക്കെയും പക്ഷേ കോൺഗ്രസുകാരനായ ഞങ്ങളുടെ സുധാകരട്ടനോടുള്ള സ്നേഹമാണ്... അങ്ങനെ ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്. അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാൽ തന്നെ ഈ വാർത്തകളിൽ കേൾക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും....
കണ്ണൂരിൽ അങ്ങാണ് സ്ഥാനാർഥി എന്ന് നേതൃത്വം പ്രഖ്യാപിച്ചാൽ ആഹ്ലാദത്തോടെ ഞങ്ങൾ അത് ഏറ്റെടുക്കും. അത് അല്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ. അങ്ങ് കേരളം മുഴുവൻ നടന്നു പ്രസംഗിച്ചു പ്രവർത്തകരെ ആവേശപ്പെടുത്തണം. ഈ ദുർഭരണം നമ്മുക്ക് വലിച്ചെറിയണം, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം.
പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ച.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications