Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീണ നല്ല ഭക്ഷണവും വിശ്രമവുമൊക്കെയായി സുഖജീവിതം നയിക്കുന്നു, പാർട്ടി പ്രവർത്തകർ ജയിലിൽ'; രാഹുൽ മാങ്കൂട്ടത്തിൽ

കെഎസ്‌യു-മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുൻ പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെ പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം കൈപ്പറ്റിയതിന് ഇഡി ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇഷ്‌ടിക എറിഞ്ഞ് ഇഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പാർട്ടി പ്രവർത്തകർ ജയിലിലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.

ഈ വ്യവസായിയടക്കമുള്ള പലരിൽ നിന്നും ഇഷ്‌ടംപോലെ പണം സമ്പാദിച്ച വീണ, നല്ല ഭക്ഷണവും വിശ്രമവുമൊക്കെയായി സുഖജീവിതം നയിക്കുമ്പോൾ, ജയിലിലെ ഭക്ഷണം കഴിക്കേണ്ടി വരുകയാണ് പാർട്ടി പ്രവർത്തകർക്കെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഗവണ്മെന്റ് പ്ലീഡറുടെ നിയമനത്തിൽ കെഎസ്‌യുവും മുഖ്യമന്ത്രി വിഡി സതീശനും രണ്ട് തട്ടിൽ നിൽക്കവെയാണ് രാഹുലിന്റെ പ്രതികരണം.

rahul mamkootathil

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ

കോൺഗ്രസും കോൺഗ്രസിന്റെ പോഷകസംഘടനകളും സർക്കാരും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്‌മളതയെപ്പറ്റിയും, ഇഴയടുപ്പത്തെപ്പറ്റിയുമൊക്കെ ഉപദേശിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന അന്തംകമ്മികളോടും, കമ്മി മാധ്യമപ്രവർത്തകരോടുമായി പറയട്ടെ. ഈ ചിത്രത്തിൽ കാണുന്ന തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്.

വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം കൈപ്പറ്റിയതിന് ഇഡി ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇഷ്‌ടിക എറിഞ്ഞ് ഇഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇവർ ജയിലിൽ കഴിയുന്നത്.

ഈ വ്യവസായിയടക്കമുള്ള പലരിൽ നിന്നും ഇഷ്‌ടംപോലെ പണം സമ്പാദിച്ച വീണ, നല്ല ഭക്ഷണവും വിശ്രമവുമൊക്കെയായി സുഖജീവിതം നയിക്കുമ്പോൾ, ജയിലിലെ ഭക്ഷണം കഴിക്കേണ്ടി വരുകയാണ് പാർട്ടി പ്രവർത്തകർക്ക്. എന്തിനുവേണ്ടിയാണ് ജയിലിൽ പോയതെന്ന് പോലും ഈ അക്രമിക്കൂട്ടത്തിന് ഇതുവരെ മനസിലായിട്ടില്ല.

പാർട്ടി ബന്ധത്തിന്റെ ഊഷ്‌മളതയെപ്പറ്റി ക്ലാസെടുക്കുന്ന ഈ മഹാത്മാക്കളോട് ചോദിക്കട്ടെ: വിജയന്റെ മോളുടെ പേരിൽ ജയിലിൽ പോയ ഈ പാർട്ടി പ്രവർത്തകരെ ഇതുവരെ ജയിലിൽ പോയി കാണാൻ പോളിറ്റ് ബ്യൂറോ മെമ്പറായ വിജയൻ തയ്യാറായിട്ടുണ്ടോ? വിജയന്റെ കീഴ് വായുവിന് വരെ വിളി കേൾക്കുന്ന ഗോവിന്ദൻ, ഇതുവരെ ഇവരെ കാണാൻ പോയിട്ടുണ്ടോ?

ഏതെങ്കിലും പ്രധാനപ്പെട്ട സിപിഎം നേതാക്കന്മാർ ഇവരെ കാണാൻ ഇതുവരെ പോയിട്ടുണ്ടോ? ആളെ കൊല്ലാൻ പറഞ്ഞുവിട്ടിട്ട് ജയിലിൽ കിടക്കുന്നവരെ തിരിഞ്ഞുനോക്കാത്ത നിങ്ങൾ, ഞങ്ങളെ എന്തായാലും ഉപദേശിക്കാൻ വരേണ്ട. ഈ ഉപദേശിക്കാൻ വരുന്ന ആളുകളോട് ഒരു കാര്യം പറയാനുണ്ട്: വർമ്മ സാറേ, അല്ലേൽ വേണ്ട, പോയി വിജയൻ മുതലാളിയോട് പറഞ്ഞുകൊടുത്താൽ മതിയാകും ഈ ഉപദേശമൊക്കെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+