പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കില്ല; രണ്ടും കൽപിച്ച് കോൺഗ്രസ്, സർപ്രൈസ് സ്ഥാനാർത്ഥി വരും
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് പാർട്ടിയുടെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പകരക്കാരനെ തേടുന്നത്.
മണ്ഡലത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നതിലൂടെ ഇപ്പോഴത്തെ വിവാദം മറികടക്കാന്‍ സാധിക്കുമെന്നും പാർട്ടി കരുതുന്നു. വനിതയെ മത്സരിപ്പിക്കണമെന്ന ആവശ്യവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്തായതിനാൽ പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിയെ ഇറക്കാൻ കഴിഞ്ഞാൽ ജയം ഉറപ്പാണെന്ന് പാർട്ടി കേന്ദ്രങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.

തീരുമാനം അധികം വൈകില്ലെന്നാണ് വിവരം. അടുത്ത മാസം അവസാനത്തോടെ സ്ഥാനാർത്ഥിയെ അന്തിമമായി തീരുമാനിച്ച് മണ്ഡലത്തിൽ അവതരിപ്പിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ ഷാഫി പറമ്പിൽ ശക്തികാട്ടിയ മണ്ഡലത്തിൽ ബിജെപിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇ ശ്രീധരൻ മത്സരിച്ചപ്പോൾ ബിജെപി ജയത്തിന്റെ വക്കിലെത്തുകയും ചെയ്‌തിരുന്നു.
എന്നാൽ ഷാഫി പറമ്പിൽ മണ്ഡലത്തിൽ അവസാന നിമിഷം കുതിപ്പ് കാട്ടിയതോടെ ബിജെപിയെ തറപറ്റിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി വടകരയിൽ മത്സരിച്ചതോടെ അവിടെ ഒഴിവ് വരികയും വിശ്വസ്ഥനും സുഹൃത്തുമായ രാഹുലിനെ അവിടെ മത്സരിപ്പിക്കുകയുമായിരുന്നു. രാഹുലാവട്ടെ ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുകയും ചെയ്‌തു.
പാലക്കാട് ജില്ലയിലെ ഒരു നേതാവിന് അവസരം നല്‍കണം എന്ന ആവശ്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തന്നെ മുന്നോട്ട് വച്ചിരുന്നു. നേരത്തെ ജില്ലാ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു രാഹുലിനെ മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നത്. രാഹുലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചായിരുന്നു. അന്ന് പി സരിന്‍ അടക്കമുള്ള നേതാക്കൾ ഇവിടെ പരസ്യമായ എതിർപ്പ് അറിയിച്ചിരുന്നു.
പിന്നീട് സരിൻ സിപിഎമ്മിന് ഒപ്പം ചേർന്നു. പാലക്കാട് പതിനെട്ടായിരത്തിൽ അധികം ഭൂരിപക്ഷത്തിൽ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസം ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് രാഹുല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എങ്കിലും രാഹുൽ ഇതുവരെ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ടില്ല.
കേസിന് പിന്നാലെ തുടര്‍ച്ചയായ അഞ്ചാഴ്‌ചയിൽ അധികം ഒളിവില്‍ കഴിഞ്ഞ രാഹുല്‍ ജാമ്യം കിട്ടിയതിന് പിന്നാലെ മണ്ഡലത്തിലെത്തി നിവേദനങ്ങള്‍ സ്വീകരിക്കുകയും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്, മാത്രമല്ല നിലവിൽ മണ്ഡലത്തിൽ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് രാഹുൽ മണ്ഡലത്തിലെത്തി കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടുകയും ചെയ്‌തിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications