Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുല്‍ ക്രൂരമായി ബലാത്സംഗം ചെയ്തു'; പരാതിയുമായി മറ്റൊരു യുവതി, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കോഴിക്കോട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്ത്. രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തു എന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നും കാട്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് യുവതി പരാതി നല്‍കി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയായ യുവതിയാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നല്‍കാന്‍ ഭയമാണ് എന്നും യുവതി പറയുന്നു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് രാഹുല്‍ തന്നെ ബന്ധപ്പെട്ടത് എന്നും വിവാഹ വാഗ്ദാനം നല്‍കിയെന്നും യുവതി പറയുന്നു. വെക്കേഷന് നാട്ടിലെത്തിയപ്പോള്‍ ഒരു ഹോംസ്‌റ്റേയില്‍ എത്തിച്ചാണ് രാഹുല്‍ പീഡിപ്പിച്ചത് എന്നും യുവതി പറയുന്നു. ഇ-മെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

Rahul Mamkoottathil

'നാട്ടിലേക്ക് വന്നപ്പോള്‍ വീട്ടുകാരെ കാണുന്നതിന് മുന്‍പ് തന്നെ സ്വകാര്യമായി വന്ന് കാണണമെന്ന് രാഹുല്‍ പ്രേരിപ്പിച്ചു. ഭാവികാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ എന്ന് പറഞ്ഞാണ് വിളിച്ചത്. ഫെനി നൈനാനൊപ്പമാണ് രാഹുല്‍ വന്നത്. ഫെനിയായിരുന്നു കാറോടിച്ചത്. നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ മാറി ഒരു ഒറ്റപ്പെട്ട ഹോംസ്‌റ്റേ കെട്ടിടത്തിലേക്കാണ് അവര്‍ എന്നെ എത്തിച്ചത്. പൊതുപ്രവര്‍ത്തകനായതിനാല്‍ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഇവിടെ എത്തിച്ചത് എന്നാണ് രാഹുല്‍ പറഞ്ഞത്,' യുവതി പറയുന്നു.

ക്രൈംബ്രാഞ്ചിന് തന്റെ പരാതി സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം എന്നും യുവതി പറയുന്നു. 'ഒരു യുവതി ധൈര്യസമേതം രാഹുലിനെതിരെ ലൈംഗിക പീഡനത്തിനും ഗര്‍ഭഛിദ്രത്തിനും പരാതി കൊടുത്തപ്പോള്‍ അവരെ പൊതുജനമധ്യത്തില്‍ എത്രത്തോളം മോശക്കാരിയാക്കി എന്നും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി വ്യക്തിത്വവും മാന്യതയും നശിപ്പിക്കാന്‍ ശ്രമിച്ചു എന്നും ഞാന്‍ കണ്ടു.

അതിജീവിതയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും അവരുടെ സ്വകാര്യതയെ എങ്ങനെയാണ് അവഹേളിക്കുന്നതെന്നും കണ്ട് പേടിച്ചിട്ടാണ് പൊതുസമക്ഷം ഞാനിപ്പോള്‍ വരാത്തത്. കെപിസിസി പ്രസിഡന്റ് തനിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞതിനാല്‍ ധാര്‍മികതയുടെ പേരിലാണ് ഞാനിവിടെ എനിക്ക് അറിയുന്ന സത്യം പങ്ക് വെക്കുന്നത്. പബ്ലിസ്റ്റിയോ, സിംപതിയോ എന്തെങ്കിലും വ്യക്തിപരമായ നേട്ടങ്ങളോ എനിക്ക് ആവശ്യമില്ല.

മറ്റ് സ്ത്രീകളെയെങ്കിലും ചതിക്കുഴിയില്‍ നിന്ന് രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമെ എനിക്കുള്ളൂ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സെക്ഷ്വല്‍ പ്രെഡേറ്ററാണ്. യുവതികളെ വശീകരിക്കാനും വലയിലാക്കാനും ആണ് അയാള്‍ തന്റെ രാഷ്ട്രീയ അധികാരം ഉപയോഗിക്കുന്നത്,' യുവതി പറയുന്നു. അതിനാല്‍ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന പരിപാടികളിലും ചടങ്ങുകളിലും രാഹുലിനെ വിളിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് യുവതി ആവശ്യപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+