കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത് തട്ടിയെടുത്ത് വയോധികയെ തല്ലിപ്പുറത്താക്കി; രണ്ട് സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ കേസ്...

  • By Vishnu
Google Oneindia Malayalam News

പത്തനംതിട്ട: വീടും വസ്ത്രവുമടക്കം സ്വത്തുവകകള്‍ തട്ടിയടുത്ത് വയോധികയെ തല്ലിപ്പുറത്താക്കിയതായി പരാതി. കോന്നി അരുവാപ്പുലം പാറക്കടവില്‍ പടപ്പയ്ക്കല്‍ പൊടിയമ്മയെന്ന എഴുപത്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയത് രണ്ട് സ്ത്രീകളാണ്. മര്‍ദ്ദനത്തില്‍ പൊടിയമ്മയുടെ കവിളെല്ല് പൊട്ടി, പല്ലുകള്‍ ഒടിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്.

സ്വത്ത് മോഹിച്ച് വയോധികയോട് ക്രൂരത കാട്ടിയത്‌ സ്വന്തം സഹോദരന്റെ മരുമക്കളാണെന്ന് പോലീസ് പറഞ്ഞു. അവശനിലയില്‍ ആശുപത്രിയിലെത്തിയ പൊടിയമ്മയുടെ ദുരതം ആശുപത്രി അധികൃതരാണ് പോലീസില്‍ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊടിയമ്മയുടെ സഹോധരന്‍ ശ്രീധരന്റെ മരുമക്കളായ രജനി, മായ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

crime

അവിവാഹിതയായ പൊടിയമ്മ 15 വര്‍ഷമായി ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് അവര്‍ തിരികെ വീട്ടിലെത്തിയത്. അപ്പോഴാണ് സഹോദരന്റെ മക്കള്‍ വീട് തട്ടിയെടുത്തവിവരം അറിയുന്നത്. എഴുത്തും വായനയും അറിയാത്ത പൊടിയമ്മയെ കബളിപ്പിച്ച് 14 വര്‍ഷം മുമ്പ് ഇവര്‍ വീട് തട്ടിയെടുത്തെന്നാണ് അവര്‍ പറയുന്നത്.

Read Also: നാമജപവും പൂജകളും പാടില്ലെന്നും പറഞ്ഞേക്കാം; സിപിഎം വിവാദങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ ?

ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് കോന്നി പോലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് കയ്യേറ്റം ചെയ്ത ശേഷം ഇരുവരും ചോര്‍ന്ന് പൊടിയമ്മയെ ടാറിട്ട റോഡില്‍ കൊണ്ടുപോയി ഇടുകയായിരുന്നു. പലതവണ ഇവര്‍ ഇതാവര്‍ത്തിച്ചെന്നാണ് മൊഴി. റോഡില്‍ വീണ് പല്ല് പൊട്ടിയതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര ഒഴുകിക്കിടന്നിട്ടും ഇവര്‍ തിരിഞ്ഞ് നോക്കിയില്ല. ഒടുവില്‍ രംഗം പന്തിയല്ലെന്ന് കണ്ട് അയല്‍വാസിയെ കൂട്ടി പൊടിയമ്മയെ സമീപത്തുള്ള ക്ലിനിക്കിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. എന്നാല്‍ ക്ലിനിക്കില്‍ നിന്ന് ഇവരെ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞ് വിട്ടു. ഇതോടെ പെരുവഴിയിലായ ഇവരെ ഒരു ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്.

പോലീസ് കേസ് ആകുമെന്ന് കണ്ട് മര്‍ദ്ദിച്ച സ്ത്രീകള്‍ പൊടിയമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെറ്റല്‍കൂനയില്‍ വീണ് പരിക്ക് പറ്റിയെന്നാണ് ഇവര്‍ പോലീസിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി.

Read Also: എടിഎം കുത്തിപ്പൊളിച്ച് മോഷണ ശ്രമം; അലാറം മുഴങ്ങിയപ്പോള്‍ പേടിച്ചോടി...

ആശുപത്രി വിട്ട പൊടിയമ്മയടെ മൂക്കില്‍ നിന്നും രക്തം വന്നതോടെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ പോലീസ് പൊടിയമ്മയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Old women attacked by her relatives in Pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X