മലബാറിലും മാവേലിയിലും അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് റെയിൽവേ; യാത്രക്കാർക്ക് സന്തോഷ വാർത്ത

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അധികം പേർ ആശ്രയിക്കുന്ന ട്രെയിനുകളായ മലബാർ, മാവേലി എക്‌സ്പ്രസുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. കഴിഞ്ഞ ദിവസമാണ് ഈ സുപ്രധാന തീരുമാനം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചത്. ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്ന വർധനയാണ് ഇപ്പോൾ സ്ലീപ്പർ കോച്ചുകളിൽ ഉണ്ടായിരിക്കുന്നത്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളാണ് മലബാറും മാവേലിയും.

രണ്ട് ട്രെയിനുകളിലും ഓരോ സ്ലീപ്പർ ക്ലാസുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്പ്രസ് (16603) സെപ്റ്റംബർ 30 മുതൽ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മം​ഗളൂരു മാവേലി എക്‌സ്പ്രസിൽ (16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും.

railways

ഇതിൽ മാവേലി ആലപ്പുഴ വഴിയും മലബാർ കോട്ടയം വഴിയുമാണ് സർവീസ് നടത്തി വരുന്നത്. വടക്കൻ കേരളത്തിൽ നിന്നും രാത്രി യാത്ര നടത്തുന്നവർ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളാണ് ഇവ രണ്ടും. പുലർച്ചയോടെയും രാവിലെയോടെയും തലസ്ഥാനത്ത് എത്തുന്നവയാണ് ഇവ രണ്ടും. ജോലിയുടെ ആവശ്യമായും അല്ലാതെയും യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഏറ്റവും അധികം ഗുണകരമാവുന്ന ട്രെയിനുകളാണ് ഇവ.

അതിൽ തന്നെ മാവേലി എക്‌സ്പ്രസിനെ ആശ്രയിക്കുന്നവർ വളരെ അധികമാണ്. ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്‌സ്പ്രസിന്റെ തുടർന്നങ്ങോട്ടുള്ള സർവീസ്. ഒരു എസി ഫസ്‌റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്‌സ്പ്രസിലുണ്ട് എന്നതാണ് കാര്യം.

16630 മം​ഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസിൽ സെപ്റ്റംബർ 28 മുതൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്. 16629 തിരുവനന്തപുരം-മം​ഗളൂരു എക്‌സ്പ്രസ് സെപ്റ്റംബർ 29 മുതലും അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി ഉയർന്നു.

ഇത് കൂടാതെ വേറെയും ട്രെയിനുകളിൽ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. താംബരം-കന്യാകുമാരി-താംബരം സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസിൽ (22657/22658) ഒരു എസി ടൂ ടയർ, രണ്ട് എസി ത്രീ ടയർ, മൂന്ന് സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവ സ്ഥിരമായി അധികം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ നാല് മുതൽ അധിക കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുക.

അതേസമയം, നിരവധി യാത്രക്കാർക്ക് ഗുണകരമാവുന്ന തീരുമാനമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഏറ്റവുമധികം ആളുകൾ യാത്ര ചെയ്യുന്ന മാവേലി, മലബാർ എക്‌സ്പ്രസ് ട്രെയിനുകളുടെ അധിക കോച്ചുകൾ ധാരാളം പേർക്ക് ഗുണം ചെയ്യും. നിലവിൽ പലപ്പോഴും മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കാതെ വെയ്റ്റിങ് ലിസ്‌റ്റിലാണ് ടിക്കറ്റുകൾ ഇവയിൽ ലഭിക്കാറുള്ളത്. അധിക കോച്ചുകൾ വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma