ന്യൂനമർദ്ദം കന്യാകുമാരി തീരത്തേക്ക്; കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. മറ്റു ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട് .

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ കന്യാകുമാരി തീരത്തോട് കൂടുതൽ അടുക്കുകയാണ് . ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഇടിമിന്നലും ശക്തമായ കാറ്റും തുടരും . മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാനിർദേശമുണ്ട്. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം കോഴിക്കോട് വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് . മറ്റു ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട് .

അതേസമയം , മഴയെ തുടർന്ന് നിർത്തിവച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. മഴയെ തുടർന്ന് രൂപപ്പെട്ട ഗതാഗത തടസങ്ങൾ ഒഴിവാക്കിയതായി പൊലീസും അറിയിച്ചിട്ടുണ്ട് . കോഴിക്കോട് ജില്ലയിൽ രാത്രിവൈകി വലിയ മഴ ഉണ്ടായിട്ടില്ല. ജില്ലയിലെ മലയോര മേഖലയിൽ ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട് .

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട് .
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട് . ബീച്ചിലേക്കുള്ള ഉല്ലാസയാത്രയും കടലിൽ കുളിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിർദേശമുണ്ട് .

അതിനിടെ , മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 138.95 അടിയായിട്ടാണ് ജലനിരപ്പ് ഉയർന്നത് . ഇതേ തുടർന്ന് സ്പിൽവേയിലെ ആറ് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. 60 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത് . 20 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി ഉയർത്തിയെന്ന് അധികൃതർ അറിയിച്ചു. 3,131.96 ഘനയടി ജലമാണ് നീരൊഴുക്ക് . ആറു ഷട്ടറുകൾ പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് .












Click it and Unblock the Notifications