അറബിക്കടലില്‍ ചക്രവാതച്ചുഴി, ചൊവ്വാഴ്ച്ച വരെ കനത്ത മഴ, എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനം
തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുണ്ടാവും. എന്നാല്‍ അതിജാഗ്രതാ നിര്‍ദേശം എല്ലാ ജില്ലകളിലുമുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമാ മുന്നൊരുക്കങ്ങളാണ് ഉള്ളത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

തിരുവനന്തപുരത്ത് 24 മണിക്കൂറില്‍ അധികമായി കനത്ത മഴ തുടരുകയാണ്. കൊല്ലത്തും ശക്തമായ മഴ തുടരുന്നുണ്ട്. മലയോര മേഖലയിലാണ് തീവ്ര മഴയുള്ളത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരള തീരത്ത് മത്സ്യബന്ധന നിരോധിച്ചിട്ടുണ്ട്. അതേസമയം അറബിക്കടലില്‍ ചക്രവാത ചുഴിരൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം എന്നിവയാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായിരിക്കുന്നത്. ഇക്കാര്യം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകല്‍ സജ്ജമാക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന് പുറമേ മറ്റ് കാലാവസ്ഥാ ഏജന്‍സികളുടെ കൂടെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണ് നിര്‍ദേശം. ഏഴോളം ജില്ലകളിലാണ് ഞായറാഴ്ച്ച ഓറഞ്ച് അലര്‍ട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നേരത്തെ മഴയെ തുടര്‍ന്നുണ്ടായ ദുരന്തം ശക്തമായതിനാല്‍ മലയോര മേഖലകളില്‍ കടുത്ത ജാഗ്രത തന്നെ വേണമെന്നാണ് നിര്‍ദേശം. മണ്ണിടിയുന്നതും പ്രളയ സാധ്യതയുള്ളതുമായ പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് മാറി താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴി അറബികടലിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നത്. ഇതാണ് മഴ ശക്തിപ്പെടുന്നത്.
ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദം 48 മണിക്കൂറിനുള്ളില്‍ കരുത്താര്‍ജിച്ച് ആന്ധ്രാതീരത്തേക്ക് പ്രവേശിക്കും. ഈ മാസം 25 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം ശക്തമായ മഴ തുടരുന്നതിനാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടുള്ള മുന്‍കരുതലുകള്‍ പൊതുജനങ്ങളും സ്വീകരിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കെ എന്നിവയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications