Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ തിരുവോണ പൂജയ്ക്ക് ഭക്തരെത്തില്ല; സന്നിധാനത്തേയ്ക്ക് കടക്കാൻ അനുവദിക്കരുതെന്ന് കോടതി

കൊച്ചി: ശബരിമലയിൽ ഇക്കുറി ഭക്തരില്ലാത്ത തിരുവോണ പൂജകൾ. പമ്പയിലേയും മറ്റിടങ്ങളിലേയും റോഡ് അപകടാവസ്ഥയിലായതിനാൽ ഓഗസ്റ്റ് 23 മുതൽ 27 വരെ തിരുവോണ പൂജയ്ക്കായി നട തുറക്കുമ്പോൾ ഭക്തരെ അനുവദിക്കിണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

സർക്കാരിനും പോലീസിനും വനംവകുപ്പിനും ദേവസ്വം ബോർഡിനുമാണ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ മാധ്യമങ്ങളിലൂടെ അന്യ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തന്മാരെയും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

sabarimmala

അപകട സാധ്യത ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഇത് സ്വമേധയാ ഹർജിയാക്കുകയായിരുന്നു. പമ്പയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ‌അപകടസാധ്യത അറിയാതെ ഭക്തരെത്തിയാൽ നിലയ്ക്കലിൽവെച്ച് തന്നെ തിരിച്ച് അയക്കണമെന്നാണ് കോടതി നിർദ്ദേശം.

കനത്ത മഴയെ തുടർന്ന് ശബരി മലയിലേക്ക് കടക്കുന്ന പാലങ്ങൾ തകർന്നിരുന്നു. റോഡുകൾക്കും കനത്ത നാശം സംഭവിച്ചിട്ടുണ്ട്. ത്രിവേണി പാലത്തിനടുത്ത് പമ്പ ഒഴുകിയിരുന്ന സ്ഥലങ്ങളിൽ ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയിരിക്കുകയാണ്. വഴിയിൽ വ്യാപകമായ മണ്ണിടിച്ചും ഉണ്ടായി. ശൗചാലങ്ങളും തകർന്ന അവസ്ഥയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+