ചൂടിന് ആശ്വാസമാകുമോ? കേരളത്തിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
വേനൽച്ചൂടിൽ വലയുകയാണ് ജനങ്ങൾ. വേനൽ മഴയാണെങ്കിൽ പ്രതീക്ഷിച്ചതുപോലെ ലഭിക്കുന്നുമില്ല. ഓരോ ദിവസം കഴിയുന്തോറും ചൂട് ഉയരുകയും ചെയ്യുന്നു. ചൂടിൽ വെന്തുരുകുന്നതിനിടയിൽ ആശ്വസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം,
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിറാണ് നിർദ്ദേശം നൽകിയത്, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. പാലക്കാട് ജില്ലയിയു ലഭിച്ച മഴ വളരെ കുറവാണ്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങൾ മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടി മൂലമുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം വടക്കൻ കേരളത്തിൽ മഴയെത്താൻ കാത്തിരിക്കണമെന്നാണ് സൂചന. കണ്ണൂർ ജില്ലയിലും കാസർഗോഡ് ജില്ലയിലും ഇതേ ചൂട് തന്നെ കുറച്ച് ദിവസം കൂടി തുടരും. ഇന്നും നാളയെും സംസ്ഥാനത്ത് മഴ പെയ്യുമെന്നാണ് സൂചന. വേനൽ മഴ പെയ്യാനുള്ള സാധ്യത മാർച്ച് ഒന്നു മുതൽ മേയ് 30 വരെയാണ്. പക്ഷേ, ഔദ്യോഗിക കണക്കനുസരിച്ച് കണ്ണൂരിൽ ഇതുവരെ മഴപെയ്തിട്ടില്ല. സാധാരണ ഇപ്പോൾ കുറഞ്ഞത് 2.5 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. മലയോര മേഖലകളിലാണ് ഇതുവരെ മഴ ലഭിച്ചത്.
Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..












Click it and Unblock the Notifications