Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയ് 3 വരെ ശക്തമായ മഴ; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൂടിന് നേർത്ത ആശ്വാസമായി ഒറ്റപ്പെട്ട ചില ഇടങ്ങളിൽ വേനൽ മഴ പെയ്യുന്നുണ്ട്. ഇനി ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരുമെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും മിന്നലും ഇടിയും ഉണ്ടാവും. 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റ് ഉണ്ടാവാനും സാധ്യത പ്രവചിക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏപ്രിൽ 29 മുതൽ മെയ് 3 വരെ ആണ് ശക്തമായ മഴക്ക് സാധ്യത. ശക്തമായ മഴ പെയ്യാനുള്ള സാധ്യക കണക്കിൽ എടുത്ത് ഞായറാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Rain Kerala

അതുപോലെ തന്നെ മേയ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് രണ്ടാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട്. ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം വേനലിൽ വെന്തുരിക പാലക്കാട് തുടർച്ചയായി മഴ ലഭിച്ചതോടെ കുറച്ച് ആശ്വാസമുണ്ട്. . ബുധനാഴ്ച മുതൽ വ്യാഴാഴ്ച രാവിലെ എട്ടര വരെ 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയ ആകെ മഴയുടെ അളവ് 8.38 മില്ലീ മീറ്ററാണ്. ആലത്തൂർ ആണു കൂടുതൽ മഴ പെയ്തത്, 18 മില്ലീമീറ്റർ. ചിറ്റൂരിൽ നാല്, കൊല്ലങ്കോട് 15.6, ഒറ്റപ്പാലം, പാലക്കാട് 3.7, മണ്ണാർക്കാട് രണ്ട് മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റ ഇടങ്ങളിൽ ലഭിച്ചിരിക്കുന്ന മഴയുടെ കണക്ക്.

Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+