Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്രവാതച്ചുഴി! കേരളത്തിൽ ചൊവ്വാഴ്ച വരെ കനത്ത മഴ; 11 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വരുന്ന ചൊവ്വാഴ്ച വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ വ്യാപക മഴക്കാണ് സാധ്യത. തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രപ്രദേശ് തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.

ഈ കാരണത്താലാണ് കേരളത്തിൽ വ്യാപക മഴ ലഭിക്കുന്നത്. അതേസമയം, ഇന്ന് 11 ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിൽ ആണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

jzx

അതേസമയം, ജാഗ്രത നിർദ്ദേശം കണക്കിലെടുത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട് , ആലപ്പുഴ , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ എന്നീ ജില്ലകളിലാണ് സാഹചര്യം കണക്കിലെടുത്ത് നാളെയും മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ജൂലൈ 12 - ന് കോട്ടയം , ഇടുക്കി , കോഴിക്കോട് , കണ്ണൂർ , കാസർകോട് എന്നീ ജില്ലകളിൽ യെലോ അലർട്ടാണ്. ഈ ജില്ലകളിൽ ഇന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇതിന് പുറമെ, 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

കനത്ത മഴ, കാറ്റ് എന്നിവ കണക്കിലെടുത്ത് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും ജനങ്ങൾ വേണ്ട മുന്നറിയിപ്പു നൽകുകയാണ്. ജൂലൈ 9 -ാം തീയതി രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ഈ മുന്നറിയിപ്പ്. അതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.

അതേസമയം , ഇടുക്കി ജില്ലയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ നിയന്ത്രണം. അടിയന്തര സാഹചര്യങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത്, അവശ്യ സർവീസുകളിലെ ജീവനക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മലയോര മേഖലകളിലേക്ക് രാത്രി സമയം യാത്ര ചെയ്യാൻ സാധിക്കും.

ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. ഇത് കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം , ഓൾഡ് മൂന്നാർ - ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽമൂലം ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+