കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ തുടരും: 8 ജില്ലകളില്‍ ഇന്ന് ജാഗ്രത; മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: മഴ ഭീഷണി ഒഴിയാതെ കേരളം. സംസ്ഥാനത്ത് വീണ്ടും തീവ്രമഴയുടെ ഭീഷണി ഉയര്‍ത്തി ന്യൂനമര്‍ദ്ദ സാധ്യത ഉയര്‍ന്ന് വന്നിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം (Well Marked Low Pressure Area) ഒഡിഷ- വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ - ഛത്തിസ്‌ഗർ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ (Depression) സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

'മഞ്ജു വാര്യർ നല്ലകാലം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ചു; അവരെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നു''മഞ്ജു വാര്യർ നല്ലകാലം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ചു; അവരെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നു'

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

rains1

വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

08-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09-08-2022: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

10-08-2022: തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

11-08-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലെർട്ടിന് സമാനമായ ഒറ്റപ്പെട്ട അതി ശക്തമായ (115.6 mm മുതൽ 204.4 mm വരെ) ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.

Recommended Video

cmsvideo
9 ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോട്ട് ഇങ്ങനെ | *Weather

'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.

English summary
Rains to continue: caution in 8 districts today; Risk of landslides and landslides
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X