Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്ഭവന് നേരെ ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ പുതിയ വഴിത്തിരിവ്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന് നേരെ ആക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വസതി ആക്രമിക്കപ്പെട്ടേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടത് പോലെ രാജ്ഭവനും ആക്രമിക്കപ്പെടുമെന്നും സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം. അതേസമയം സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കകാാരും തമ്മിലുള്ള ബന്ധം വളരെ മോശമായി തുടരുകയാണ്. ധനമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് മുഖ്യമന്ത്രി തള്ളിയിരുന്നു.

1

ഗവര്‍ണറുടെ ഓരോ തീരുമാനത്തെയും പിന്തുണച്ച് ബിജെപി രംഗത്തെത്തി. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചതില്‍ തെറ്റില്ല. ബാലഗോപാല്‍ രാജിവെച്ച് പുറത്തുപോണ്ടേി വരുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി എത്രയും പെട്ടെന്ന് ധനമന്ത്രിയെ രാജിവെപ്പിക്കുന്നതാണ് നല്ലത്.

വഷളാക്കി മുന്നോട്ട് കൊണ്ടുപോയാല്‍ സര്‍ക്കാരിന് ഭാവിയില്‍ വലിയ തിരിച്ചടി വരാനേ സാധ്യതയുള്ളൂ. ഗവര്‍ണര്‍ എടുക്കുന്ന ഓരോ തീരുമാനവും നിയമപരമാണ്. മന്ത്രിമാര്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. തെരുവിലെ സമരം നിയമപരമായി ചോദ്യം ചെയ്യാനാവാത്തത് കൊണ്ടാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തിലെ കാര്യം യുപിയിലുള്ളവര്‍ക്ക് അറിയില്ലെന്ന ധനമന്ത്രിയുടെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. വൈസ് ചാന്‍സലര്‍മാര്‍ക്ക് നൂറ് സുരക്ഷാ ഭടന്മാര്‍ വരെയുള്ള, യുപി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

ഇതിന് പിന്നാലെയാണ് ഗവര്‍ണറെ പുറത്താക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് ആവശ്യപ്പെട്ടത്. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും, സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ഇതിനിടെ കേരള സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി. ഭ്രാന്തന്മാരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി സംസ്ഥാന സര്‍ക്കാരിനെ വിശേഷിപ്പിച്ച് കൊണ്ട് പറഞ്ഞു.

രാഷ്ട്രപതിയെയും കേന്ദ്ര സര്‍ക്കാരിനെയുമാണ് ഗവര്‍ണര്‍ പ്രതിനിധീകരിക്കുന്നത്.ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തയ്യാറായിരിക്കണമെന്ന് ഞാന്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തിലെ ഇടതുപക്ഷ നേതാക്കളെല്ലാം ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+