മൂന്ന് പതിറ്റാണ്ട് പിന്നിട്ട് രാജഗിരി കിഡ്‌സ് ഫെസ്‌റ്റ്; ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ജിഗ്‌സ പസിൽ

കളമശ്ശേരി: രാജഗിരി സ്‌കൂൾ ക്യാമ്പസിൽ ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചുകൊണ്ട് കിൻഡർഗാർട്ടൻ കുട്ടികളുടെ ഏറ്റവും വലിയ മഹോത്സവമായ 'രാജഗിരി കിഡ്‌സ് ഫെസ്‌റ്റിന്റെ' 30-ാമത്തെ പതിപ്പ് ശിശുദിനത്തിൽ അരങ്ങേറി. മേളയുടെ ഉൽഘാടനം സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ പൗലോസ് കിടങ്ങൻ നിർവഹിച്ചു. 60 സ്‌കൂളുകളിൽ നിന്നായി ആയിരത്തിലധികം കിൻഡർഗാർട്ടൻ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ തങ്ങളുടെ സർഗവൈഭവം പ്രകടിപ്പിച്ചു.

കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കുമായി ഒരുക്കിയ വിനോദമേളയായ 'ഫൺടൈം' ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയായ ശ്രീമതി പ്രാചി തെഹ്ലാൻ ഉദ്ഘാടനം ചെയ്‌തു. 'ആരവം' എന്ന പ്രമേയത്തിൽ കുടുംബത്തിലെ എല്ലാവർക്കുമായി നൃത്തപരിപാടികൾ, വിവിധ മത്സരങ്ങൾ, വിനോദക്കളികൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. 74 സ്‌റ്റാളുകളും പ്രമേയാധിഷ്ഠിതമായ ഘോഷയാത്രയും ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

rajagiri kids fest

മേളയുടെ ഭാഗമായി 496 കുരുന്നുകൾ ഒത്തുചേർന്ന് 4.87 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള 522 പസിൽ പീസുകൾ ഉൾകൊള്ളുന്ന കൂറ്റൻ ജിഗ്‌സാ പസിൽ പൂർത്തിയാക്കി. ഈ നിർമ്മിതിയാവട്ടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. റെക്കോർഡ് പ്രഖ്യാപനം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അഡ്‌ജഡിക്കേറ്റർ സാം ജോർജ് കിഡ്‌സ് ഫെസ്‌റ്റ് സമാപന ചടങ്ങളിൽ നടത്തുകയുമുണ്ടായി.

തേവര സേക്രഡ് ഹാർട്ട് സിഎം ഐ കിൻഡർഗാർട്ടൻ ഓവർ ആൾ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം കാക്കനാട് രാജഗിരി ക്രിസ്‌തു ജയന്തി കിൻഡർഗാർട്ടൻ അങ്കമാലി വിശ്വജ്യോതി കിൻഡർ ഗാർട്ടൻ എന്നിവർ പങ്കിട്ടു. വിജയികൾക്ക് ചലച്ചിത്ര താരങ്ങൾ ഡോ മുത്തുമണി സോമസുന്ദരൻ, സമ്മാന ദാനം നിർവഹിച്ചു.

രാജഗിരി പബ്ലിക്ക് സ്‌കൂൾ & കിൻഡർഗാർട്ടൻ പ്രിൻസിപ്പൽ ഫാ മാർട്ടിൻ മുണ്ടാടൻ, മുഖ്യാധ്യാപിക സജനി സൂസൻ ഫിലിപ്പ്, പി ടി എ പ്രസിഡന്റ് ഡോ സന്ദീപ് സുബ്രമണിയൻ, വൈസ് പ്രസിഡന്റ് ഐഡ ടി ജോണി, ട്രഷറർ, ജേക്കബ് ജോസ് ചിറ്റിലപ്പിള്ളി, ചീഫ് കോർഡിനേറ്റർ നിതിൻ ആന്റണി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma