'ബിജെപി വികസനം പറയുന്ന മതേതര പാർട്ടി, 2026ൽ അധികാരത്തിൽ വരും, 25 ശതമാനം വോട്ട് കിട്ടും'; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അടുത്ത മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായി തന്നെ ബിജെപി ഉണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖർ.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്. ബിജെപി ഒരിക്കലും വർഗീയ കക്ഷിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്‌മ ഇല്ല. ബിജെപി അധ്യക്ഷൻ വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടു. വികസന രാഷ്ട്രീയം പറയുന്ന മതേതര പാർട്ടിയാണ് ബിജെപി. അയ്യപ്പസംഗമം പൊളിഞ്ഞെന്നും ജനങ്ങൾ വിഡ്ഢികളല്ലെന്നും മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ ഇരട്ടകളാണ്. ബിജെപിക്ക് നല്ല നേതാക്കൾ ഇല്ലെന്നും അതുകൊണ്ടാണ് അവർ ജയിക്കാത്തതെന്നും ഉള്ള ധാരണ പൊതുസമൂഹത്തിൽ ഏറെനാളായി ഉണ്ട്. അതൊക്കെ മാറ്റാനാണ് ഞങ്ങൾ ഇപ്പോൾ അധ്വാനിക്കുന്നത്. ബിജെപിക്ക് നല്ല നേതാക്കളുണ്ട്, കേന്ദ്രത്തിൽ എല്ലാത്തിനും പിന്തുണ നൽകുന്ന നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള സർക്കാറുണ്ട്. അതുകൊണ്ട് ഈ ഇലക്ഷനിൽ ഞങ്ങൾക്ക് എല്ലാവരും വോട്ട് തരൂ എന്നാണ് പറയാനുള്ളത്.
ഇത്തവണയും 2019ലേത് പോലെ വോട്ടുകൾ യുഡിഎഫിലേക്ക് പോവുമെന്നാണ് അവർ കരുതുന്നത്. പക്ഷേ അത് തകർക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ സിപിഎമ്മിനെതിരെ താൽപര്യക്കുറവ് ഉണ്ടായിരുന്നെങ്കിൽ ആളുകൾക്ക് ഒരേയൊരു ഓപ്‌ഷൻ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. കോൺഗ്രസിന് വോട്ട് കൊടുക്കുകയായിരുന്നു. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ഈ രണ്ട് പാർട്ടികളും തമ്മിൽ ഒരു ആശയപരമായ വ്യത്യാസവുമില്ല.
ഈ രണ്ട് പാർട്ടികളുടെയും സാമ്പത്തിക നയങ്ങൾ വരെ ഒരുപോലെയാണ്. കോൺഗ്രസ് മധ്യ ഇടത് നയങ്ങൾ പിന്തുടരുന്നു. അത് തന്നെയാണ് സിപിഎം ചെയ്യുന്നത്. അതുകൊണ്ടാണ് ഇവിടെ തൊഴിലവസരങ്ങൾ കിട്ടുന്നില്ല. ഇവർ എങ്ങനെയാണ് ഇന്ത്യ മുന്നണിയുടെ ഭാഗമാവുന്നത്? അവരുടെ ആശയങ്ങൾ ഒരുപോലെ ആയത് കൊണ്ടല്ലേ. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് സിപിഎമ്മും കോൺഗ്രസും.
കോൺഗ്രസിനെ ജനങ്ങൾക്ക് ആർക്കും വിശ്വാസമില്ല, സിപിഎമ്മിനെയാവട്ടെ ജനങ്ങൾ വെറുക്കുന്നു, ബിജെപിയാണ് ഇനിയുള്ള ഓപ്ഷൻ. കോൺഗ്രസ് ജമാഅത്തിന്റെ പിടിയിലാണ്. അവർ നടത്തുന്നത് മുസ്ലിം പ്രീണനമാണ്. ആരെയും പ്രീണിപ്പിക്കാതെ വികസനം പറയുന്ന പാർട്ടിയാണ് ബിജെപി. ബിജെപി വർഗീയ കക്ഷിയാണെന്ന നുണ പ്രചരിപ്പിക്കുകയാണ്.
ഇതുവരെ നമ്മുടെ നാട്ടിൽ പരമ്പരാഗതമായി ഒരു സമുദായം ഒരു പാർട്ടിക്ക്, മറ്റൊരു സമുദായം മറ്റൊരു പാർട്ടിക്ക് എന്ന നിലയിൽ ആയിരുന്നു തിരഞ്ഞെടുപ്പുകൾ കണക്കാക്കിയത്. ഇതായിരുന്നു പഴയ രീതി. ബിഹാറിലും ഉത്തർപ്രദേശിലും ഒക്കെ അങ്ങനെ ആയിരുന്നു. പക്ഷേ അതെല്ലാം തകർക്കാൻ ബിജെപിക്ക് കഴിഞ്ഞു. വികസനം, നല്ല ജീവിതം എന്നിവയൊക്കെ ആളുകൾക്ക് നൽകാൻ ബിജെപിക്ക് കഴിഞ്ഞു.
മലപ്പുറം പോലെ പരമ്പരാഗതമായി ബിജെപിക്ക് സ്വാധീനം ഇല്ലാത്ത ഇടങ്ങളിൽ പോലും 20 ശതമാനം വോട്ട് പിടിക്കണം എന്നുള്ള രീതിയിലാണ് കഠിനമായ അധ്വാനം നടത്തുന്നത്. ആ ഒരു രാഷ്ട്രീയ ലക്ഷ്യം വച്ച് പോവണമെന്നാണ് അമിത് ഷാ പറഞ്ഞത്. അത് വച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്. ഇതുവരെയും അത് പാലിക്കുക തന്നെ ചെയ്‌തിട്ടുണ്ട്; രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
-
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന്











Click it and Unblock the Notifications