Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസും സിപിഎമ്മും ഒന്നാണെന്ന നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരു മുന്നണികളും തമ്മിലുള്ള സാമ്യതയും ബന്ധവും അക്കമിട്ട് നിരത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്ത് വന്നിരിക്കുന്നത്. ഇരു പാർട്ടികളിലും നിലനിൽക്കുന്ന കുടുംബാധിപത്യവും അത്തരം രാഷ്ട്രീയ നിലപാടുകളും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

നങ്ങളുടെ പ്രശ്‌നങ്ങളേക്കാൾ സ്വന്തം കുടുംബത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയമാണ് ഇരുകൂട്ടരുടേതുമെന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നത്. കുടുംബവാഴ്‌ചയുടെ കാര്യത്തിലും, മക്കളെയും മരുമക്കളെയും രാഷ്ട്രീയ പിൻഗാമികളായി വാഴിക്കുന്നതിലും ഇരു പാർട്ടികളും ഒരേ നിലപാട് ഉള്ളവർ ആണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

rajeev chandrasekhar

മൂന്നരക്കോടി മലയാളികളെ സേവിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമുള്ള നിയോഗമായാണ് ബിജെപി/എൻഡിഎ സഖ്യം രാഷ്ട്രീയത്തെ കാണുന്നത്. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വേണ്ടി ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന പ്രവർത്തനമികവിന്റെ രാഷ്ട്രീയമാണിന്ന് കേരളത്തിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല സ്വർണക്കൊള്ള, ജമാഅത്തെ ഇസ്ലാമി ബന്ധം ഉൾപ്പെടെയും അദ്ദേഹം എടുത്തുപറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ

മൂന്നരക്കോടി മലയാളികളെ സേവിക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുമുള്ള നിയോഗമായാണ് ബിജെപി/എൻഡിഎ സഖ്യം രാഷ്ട്രീയത്തെ കാണുന്നത്. എന്നാൽ അധികാരം പിടിച്ചെടുത്ത് സ്വന്തം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ളൊരു ഉപാധി മാത്രമാണ് സിപിഎമ്മിനെയും കോൺഗ്രസിനെയും സംബന്ധിച്ച് രാഷ്ട്രീയം.

"രണ്ടല്ല, ഒന്നാണെന്ന്" ഞങ്ങൾ പറയുമ്പോൾ അത് വെറുമൊരു മുദ്രാവാക്യമല്ല; മറിച്ച് നിഷേധിക്കാനാവാത്തൊരു രാഷ്ട്രീയ യാഥാർത്ഥ്യമാണ് അത്. ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാൾ സ്വന്തം കുടുംബത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയമാണ് ഇരുകൂട്ടരുടേതും. കുടുംബവാഴ്‌ചയുടെ കാര്യത്തിലും, മക്കളെയും മരുമക്കളെയും രാഷ്ട്രീയ പിൻഗാമികളായി വാഴിക്കുന്നതിലും, അധികാരഗർവ്വിലുമെല്ലാം ഇവർ തമ്മിൽ ഒരു വ്യത്യാസവുമില്ല.

ഈ സമാനതകൾ കുടുംബകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രാഷ്ട്രീയ സഖ്യം, ശബരിമലയിലെ സ്വർണ്ണക്കൊള്ള, അഴിമതി, കെടുകാര്യസ്ഥത, വികസനവിരുദ്ധ രാഷ്ട്രീയം - ഇവയിലെല്ലാം ഇരു പാർട്ടികളും ഒരേ തൂവൽപക്ഷികളാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഈ ഒത്തുകളി രാഷ്ട്രീയത്തിൽ നിന്നൊരു മോചനം ജനങ്ങൾ അർഹിക്കുന്നുണ്ട്.

എല്ലാവർക്കും ഒപ്പം എല്ലാവർക്കും വേണ്ടി ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന പ്രവർത്തനമികവിന്റെ രാഷ്ട്രീയമാണിന്ന് കേരളത്തിന് വേണ്ടത്. പുതിയ നിക്ഷേപത്തിനും വ്യവസായങ്ങൾക്കും ഊന്നൽ നൽകുന്ന, യുവാക്കൾക്ക് തൊഴിലും അവസരങ്ങളും ഒരുക്കുന്ന, രാഷ്ട്രീയത്തിലെ തീവ്രവാദ ശക്തികളുടെ സ്വാധീനത്തിന് അവസാനമിട്ട് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്ന രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്. മാറ്റത്തിനുള്ള സമയമായിരിക്കുന്നു. നമുക്കത് യാഥാർത്ഥ്യമാക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+