Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന്റെ കുടുംബക്കാരും മദ്യ വ്യവസായികള്‍?

കൊല്ലം: മദ്യനിരോധനത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന വിഎം സുധീരന്റെ കുടുംബക്കാര്‍ മദ്യ വ്യവസായികളോ... സുധീരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് മദ്യവ്യവസായത്തില്‍ നിന്നുള്ള പണം കൊണ്ടോ...?

ഈ ചോദ്യങ്ങള്‍ നമ്മളെല്ലാവരും ഇനി ചോദിക്കേണ്ടി വരും എന്നാണ് തോന്നുന്നത്. കാരണം വിഎം സുധീരനെതിരെ ബാര്‍ ഉടമകളുടെ സംഘടന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഉന്നയിച്ച ആക്ഷേപങ്ങള്‍ അങ്ങനെയുള്ളതാണ്.

Rajkumar Unni

തൃശൂര്‍ എലൈറ്റ് ഗ്രൂപ്പിന്റെ ബാറുകള്‍ വിഎം സുധീരന്റെ ബന്ധുക്കളുടേതാണെന്നാണ് രാജുകുമാര്‍ ഉണ്ണി പറയുന്നത്. സുധീരന്റെ ഭാര്യാസഹോദരിക്ക് നാല് ബാറുകള്‍ ഉണ്ടെന്നും രാജ്കുമാര്‍ ഉണ്ണി ആരോപിക്കുന്നു.

VM Sudheeran

എലൈറ്റ് ഗ്രൂപ്പിന്റെ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ചാണ് സുധീരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെന്നും രാജ്കുമാര്‍ ഉണ്ണി പറയുന്നു. പത്ത് വര്‍ഷത്തോളം സുധീരന്‍ ഉപയോഗിച്ചിരുന്നത് തൃശൂരിലെ മദ്യവ്യവസായിയുടെ കാര്‍ ആയിരുന്നുവെന്നും രാജ്കുമാര്‍ ഉണ്ണി ആരോപിച്ചു.

ഗോകുലം ഗോപാലനെതിരെ സുധീരന്‍ നടത്തിയ പരാമര്‍ശങ്ങളാണ് രാജ്കുമാര്‍ ഉണ്ണിയെ ചൊടിപ്പിച്ചത്. സ്വന്തം കുടുംബത്തിലെ മദ്യവ്യവസായം അവസാനിപ്പിച്ചിട്ട് നാട്ടുകാരെ ഉപദേശിച്ചാല്‍ മതിയെന്നാണ് രാജ്കുമാര്‍ ഉണ്ണി സുധീരന് നല്‍കുന്ന ഉപദേശം. മദ്യനയത്തില്‍ സുധാരന്റേത് കപട ആദര്‍ശമാണെന്നും രാജ്കുമാര്‍ ഉണ്ണി ആക്ഷേപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+